രണ്ടുവർഷത്തിൽ സ്വർണ മേഖലയിലെ ജി.എസ്.ടി 1451 കോടി; നികുതിയടവ് കുറവാണെന്ന വിമർശം തെറ്റെന്ന് കണക്കുകൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ സ്വർണാഭരണ മേഖലയിൽനിന്ന് രണ്ട് സാമ്പത്തിക വർഷത്തിൽ ലഭിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം 1451.21 കോടി രൂപ. ഇക്കാലയളവിൽ സ്വർണ വ്യാപാര മേഖലയിലെ ആകെ വിറ്റുവരവ് 48,374.26 കോടിയും. ഈ മേഖലയിൽനിന്ന് ലഭിക്കുന്ന നികുതി കുറവാണെന്ന് അടുത്തിടെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. എന്നാൽ, ജി.എസ്.ടി വരുമാനം ഉയർന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
2019 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെ സംസ്ഥാനത്തെ സ്വർണാഭരണ മേഖലയിലെ വാർഷിക വിറ്റുവരവ് 19,827.93 കോടിയാണ്. ഇതിൽ 594.83 കോടിയാണ് ജി.എസ്.ടി ലഭിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 28,546.33 കോടി രൂപയായി വിറ്റുവരവ് കൂടി. ഇതിൽനിന്ന് 856.38 കോടി രൂപ ജി.എസ്.ടി ലഭിച്ചിട്ടുണ്ടെന്ന് ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ നൽകിയ മറുപടിയിൽ പറയുന്നു. കോവിഡ് പിടിമുറുക്കിയ കാലയളവിലും കഴിഞ്ഞ സാമ്പത്തിക വർഷം 261.55 കോടിയുടെ അധിക ജി.എസ്.ടി വരുമാനം സ്വർണ വ്യാപാര മേഖലയിൽനിന്ന് സംസ്ഥാന സർക്കാറിന് ലഭിച്ചിട്ടുണ്ട്.
ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസറാണ് വിവരാവകാശ രേഖ സമ്പാദിച്ചത്. 2019 ജൂൺ വരെ സംസ്ഥാനത്ത് 4061 സ്വർണാഭരണ സ്ഥാപനങ്ങൾ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ളവർ ജി.എസ്.ടി രജിസ്ട്രേഷൻ പരിധിയിൽ വരാത്തതിനാൽ ഏഴായിരത്തോളം സ്വർണ വ്യാപാരശാലകൾ നിലവിൽ നികുതി വലക്ക് പുറത്താണ്.
ജി.എസ്.ടി നിലവിൽ വന്നശേഷം മേഖലയിൽനിന്ന് നികുതി പിരിവ് വാറ്റ് കാലത്തെക്കാൾ വളരെക്കൂടുതലാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. സ്വർണത്തിെൻറ മൂന്ന് ശതമാനം നികുതിയിൽ കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ് കണക്കാക്കുക. സ്വർണാഭരണ നിർമാണത്തിന് ഉപയോഗിക്കുന്ന തങ്കം (ബുള്ള്യൻ) നൂറുശതമാനവും കേരളത്തിന് വെളിയിൽനിന്നാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിന് നികുതി ലഭിക്കുന്നില്ല.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയ സ്വർണത്തിെൻറ നികുതി തട്ടിക്കഴിച്ചാണ് കേരളത്തിൽ വിറ്റഴിക്കുന്ന സ്വർണത്തിെൻറ ഓരോ മാസവും വ്യാപാരികൾ അടക്കുന്നത്.
വാറ്റ് കാലത്തിൽ 95 ശതമാനം സ്വർണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ് പിന്തുടർന്നത്. ഓരോ വർഷവും മുൻവർഷത്തെക്കാൾ 25 ശതമാനം കൂട്ടി നികുതി അടക്കാമെന്ന നിബന്ധനയുമുണ്ടായിരുന്നു. ജി.എസ്.ടി നിയമത്തിൽ അനുമാന നികുതിയും കോമ്പൗണ്ടിങ് രീതിയുമില്ലാത്തതിനാൽ യഥാർഥ വിറ്റുവരവിെൻറ തോതിൽ മാത്രമാണ് നികുതി അടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.