ഭിന്നശേഷിക്കാരനും കുടുംബത്തിനും മർദനം:പൊലീസ് നടപടിയിൽ പ്രതിഷേധം
text_fieldsമട്ടാഞ്ചേരി: ഭിന്നശേഷിക്കാരനായ കുട്ടി ഉൾപ്പെടെ നാലുപേരെ സംഘം ചേർന്ന് വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കുന്നു. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ, മർദനത്തിനിരയായവർക്കെതിരെ കേസെടുക്കാൻ തിടുക്കം കാട്ടിയെന്നാണ് ആക്ഷേപം.തോപ്പുംപടി സാന്തോം കോളനിയിൽ താമസിക്കുന്ന മാഗ്ദലിൻ സെമന്ത്യ, മക്കളായ എട്ട് വയസ്സുകാരൻ സോബൽ ജയേഷ്, 15കാരൻ നിഷൽ ജയേഷ്, 14കാരി പ്രാർഥന എന്നിവരെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. സോബൽ ജയേഷ് ഭിന്നശേഷിക്കാരനാണ്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന നവജീവൻ പ്രേഷിതസംഘം എന്ന സംഘടനയുടെ ഭാരവാഹികളായ ജോൺസൻ വള്ളനാട്ട്, ഭാര്യ രാജേശ്വരിയെന്ന മേരി റെയ്ചൽ എന്നിവർക്കെതിരെയാണ് പരാതി. കണ്ണമാലിയിൽ വാടകക്ക് താമസിച്ചിരുന്ന മാഗ്ദലിെനയും കുടുംബെത്തയും ദമ്പതികളുടെ നേതൃത്വത്തിൽ സാന്തോം കോളനിയിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. സ്വന്തമായി വീട് നൽകുെന്നന്ന് പറഞ്ഞാണ് താമസിപ്പിച്ചതത്രെ. താക്കോൽ ദാനം എം.എൽ.എ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് നടത്തിയത്.
എന്നാൽ, പിന്നീട് ഇവരോട് വാടകക്കരാർ ഉണ്ടാക്കണമെന്നും അല്ലെങ്കിൽ ഒഴിയണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ജീവിതകാലം മുഴുവൻ താമസിക്കാമെന്ന നിലയിൽ വീട് തന്നിട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടാൽ എങ്ങോട്ട് പോകുമെന്ന് ഇവർ ജോൺസണോട് ചോദിച്ചു. ഇതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടമ്മ പറയുന്നത്. വീട്ടിൽ കയറിയ ജോൺസൻ വീട്ടമ്മയുടെ വസ്ത്രം വലിച്ചുകീറുകയും ആക്രമിക്കുകയും ഭിന്നശേഷിക്കാരനായ മകനെ ഉപദ്രവിക്കുകയും ചെയ്തിട്ടും പ്രതികൾക്ക് അനുകൂല നടപടിയാണ് പൊലിസിെൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയുണ്ട്.
ഭിന്നശേഷിക്കാരനെ മാതാപിതാക്കളോ അധ്യാപകരോ ഉപദ്രവിച്ചാൽ മാത്രമേ കേസെടുക്കാൻ കഴിയൂവെന്നും അല്ലെങ്കിൽ മരണം സംഭവിക്കുന്ന വിധത്തിൽ ദേഹോപദ്രവം ഉണ്ടാകണമെന്നും പൊലീസുകാരൻ അറിയിച്ചതായി വീട്ടമ്മ പറഞ്ഞു. മാതാവ് പൊലീസിന് നൽകിയ മൊഴി തിരുത്തിയതായും പരാതിയുണ്ട്. പൊലീസ് അനാസ്ഥക്കെതിരെ വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.