ആശ്വാസമായി പെരിയാർ, ആശങ്ക വിതച്ച് മൂവാറ്റുപുഴയാർ
text_fieldsകൊച്ചി: പെരിയാറിൽ ജലനിരപ്പ് കുറയുന്നു; മൂവാറ്റുപുഴയാറിൽ താഴ്ന്നും കൂടിയും ജലനിരപ്പ്. മൂവാറ്റുപുഴയാറിെൻറ പോഷകനദികളിലേക്ക് വെള്ളമെത്തുന്ന മലങ്കര അണക്കെട്ടിെൻറ ആറു ഷട്ടറും 90 സെ.മീ വീതം തുറന്നിട്ടുണ്ട്. ഇതോടെ മൂവാറ്റുപുഴയാറില്‍ അപകടനിരപ്പായ 10.515 മീറ്ററിനും മുകളിൽ വെള്ളമൊഴുകുകയാണ്.
വെള്ളിയാഴ്ച വൈകീട്ടോടെ കുറഞ്ഞെങ്കിലും മലങ്കര അണക്കെട്ടിൽ ഷട്ടർ ലെവൽ ഉയർത്തിയതോടെ ശനിയാഴ്ച ജലനിരപ്പ് ഉയരുകയാണ്.മൂവാറ്റുപുഴ -11.37 മീറ്റര്‍ (തൊടുപുഴയാര്‍), കാലാമ്പൂര് -12.29 മീറ്റര്‍ (കാളിയാര്‍ പുഴ), കക്കടാശ്ശേരി - 11.415 മീറ്റര്‍ (കോതമംഗലം പുഴ), കൊച്ചങ്ങാടി - 11.515 മീറ്റര്‍ (മൂവാറ്റുപുഴയാര്‍) എന്നിങ്ങനെയാണ് ജലനിരപ്പ്. മലങ്കര അണക്കെട്ടിൽനിന്ന് വെള്ളിയാഴ്ച സെക്കൻഡിൽ 137.3 ക്യുബിക് മീറ്റർ വെള്ളമൊഴുക്കിയിരുന്നത് വർധിപ്പിച്ച് 172.1 ക്യുബിക് മീറ്ററായി. പെരിയാറില്‍ വിവിധ ഗേജിങ് സ്റ്റേഷനുകളില്‍നിന്നുള്ള വിവരങ്ങൾ അനുസരിച്ച് മുന്നറിയിപ്പ് നിരപ്പിനടുത്താണ് ജലനിരപ്പ്.
പെരിയാറിലേക്ക് വെള്ളമൊഴുകുന്ന ഭൂതത്താന്‍കെട്ട് ബാരേജിെൻറ 13 ഷട്ടർ 2.89 മീറ്റര്‍ വീതവും മൂന്ന് ഷട്ടർ 4.1 മീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. ആലുവ മാര്‍ത്താണ്ഡവര്‍മ -2.355 മീറ്റര്‍ (മുന്നറിയിപ്പ് ലെവൽ 2.50 മീറ്റര്‍), ആലുവ മംഗലപ്പുഴ -2.55 മീറ്റര്‍ (3.30 മീറ്റര്‍). കാലടി - 4.855 മീറ്റര്‍ (5.50 മീറ്റര്‍) എന്നിങ്ങനെയാണ് ജലനിരപ്പ്. ഭൂതത്താൻകെട്ടിൽനിന്ന് പെരിയാറിലേക്ക് ഒഴുകുന്ന വെള്ളത്തിെൻറ അളവിൽ കുറവുവന്നു. വെള്ളിയാഴ്ച സെക്കൻഡിൽ 2025.65 ക്യുബിക് മീറ്റർ ഒഴുകിയിരുന്നത് ശനിയാഴ്ച 1619.43 ക്യുബിക് മീറ്ററായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.