ദുരിതപ്പെയ്ത്ത്
text_fieldsകൊച്ചി: മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴയിൽ കൊച്ചി നഗരവും വെള്ളത്തിലായി. വെള്ളിയാഴ്ച മുഴുവൻ കനത്ത മഴയായിരുന്നു ഇവിടങ്ങളിൽ.
എം.ജി റോഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, ഇടപ്പള്ളി, കടവന്ത്ര, കതൃക്കടവ്, കലൂർ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളം നിറഞ്ഞു.
കലൂര്‍ ജഡ്ജസ് അവന്യൂ റോഡിനോട് ചേര്‍ന്ന അംബേദ്കര്‍ നഗറിെലയും ജി.സി.ഡി.എ എല്‍ ആന്‍ഡ് ടി കോളനിയിെലയും മുഴുവന്‍ വീടുകളും വെള്ളിയാഴ്ചത്തെ മഴയില്‍ മുങ്ങി.
ദേശീയപാതയില്‍ ഇടപ്പള്ളി ടോളിലും കളമശ്ശേരിയിലും കനത്ത വെള്ളക്കെട്ടുണ്ടായി.
തുടര്‍ന്ന് കളമശ്ശേരിയില്‍ കടുത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടു.കടവന്ത്ര പി ആൻഡ് ടി കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് കോളനിവാസികളെ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാന റോഡുകൾ കൂടാതെ, ഇടറോഡുകളും വെള്ളത്തിലായിരുന്നു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ
കളമശ്ശേരി: കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കളമശ്ശേരി, ഏലൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഏലൂർ പാതാളം, കുറ്റിക്കാട്ടുകര, ചിറാക്കുഴി, കളമശ്ശേരിയിൽ പുത്തലം, ഗ്ലാസ് കോളനി വടക്കേപ്പുറം തുടങ്ങി പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയ ഏലൂർ ബോസ്കോ കോളനിയിലെ കൈക്കുഞ്ഞടക്കം 58 കുടുംബത്തെ രണ്ട് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറ്റിക്കാട്ടുകര ഗവ. യു.പി സ്കൂളിലും ഐ.എ.സി യൂനിയൻ ഓഫിസ്, കുറ്റിക്കാട്ടുകര മദ്റസ എന്നിവിടങ്ങളിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.
കൂടാതെ ചിറാക്കുഴിഭാഗത്തെ നാലുകുടുംബത്തെ എം.ഇ.എസ് സ്കൂളിലും പാതാളത്തെ 25 കുടുംബത്തെ ഗവ. ഹൈസ്കൂളിലും പാർപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മുതൽ ജലനിരപ്പുയരാൻ തുടങ്ങിയതോടെ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം കയറാൻ തുടങ്ങിയതോടെ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനയും െപാലീസും ചേർന്ന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ ഒഴുക്കിൽ ഒഴുകി വന്ന മരം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറിൽ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ഇറിഗേഷൻ ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂർ പരിശ്രമിച്ച് തടസ്സം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.