കനത്ത മഴയിൽ മത്സ്യകൃഷി നശിച്ചു
text_fieldsപാനായിക്കുളം ചിറയത്തെ ഹസൈനാരുടെ മത്സ്യകൃഷി കനത്ത മഴയിൽ നശിച്ചനിലയിൽ
ആലങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മത്സ്യകൃഷി നശിച്ചു.
ചിറയം സ്വദേശി പുതിയേടത്ത് ഹസ്സൈനാരുടെ ഉടമസ്ഥതയിലുള്ള മത്സ്യകൃഷിയാണ് നശിച്ചത്. സുഭിക്ഷ കേരളം പദ്ധതി പ്രകാരം ചെയ്ത കൃഷിയാണ് നശിച്ചത്. വിളവെടുക്കാറായ നൂറുകണക്കിന് മത്സ്യങ്ങളാണ് ഏകദേശം 50 സെൻറ് വരുന്ന കൃഷിയിടത്തിൽ ജലത്തിെൻറ ഓക്സിജൻ അളവ് കുറഞ്ഞതുമൂലം ചത്തത്.
വിളവെടുക്കാൻ പാകമായി ക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓക്സിജൻറ അളവ് കുറഞ്ഞതോടെ മീനുകൾ കുളത്തിൽ ചത്തുപൊങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.