ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി: സി.പി.െഎയെ പുറത്തുനിർത്തി പുനഃസംഘടന, എൻ.സി.പി പ്രതിനിധിയെ ഉൾപ്പെടുത്തി
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി പുനഃസംഘടിപ്പിച്ചപ്പോൾ സി.പി.ഐ ഔട്ട്. അടുത്തിടെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സി.പി.എമ്മിൽനിന്ന് രാജിവെച്ചവരെ സി.പി.ഐ സ്വീകരിച്ചിരുന്നു.
ഇവർക്കായി സി.പി.ഐ പ്രത്യേക സ്വീകരണ സമ്മേളനവും ഒരുക്കിയിരുന്നു. ഇതിനെ തുടർന്ന് സി.പി.എം സി.പി.ഐ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. സൊസൈറ്റി പുനഃസംഘടിപ്പിച്ചപ്പോൾ മുന്നണിയിലെ പ്രധാന രണ്ടാം കക്ഷിയായ സി.പി.ഐയുടെ ഒരു പ്രതിനിധിയെങ്കിലും ഉണ്ടാകുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാൽ, അത് ഉണ്ടായില്ല .
അതേ സമയം എൻ.സി.പി പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്തു. കലക്ടർ കൺവീനറായിട്ടുള്ള കമ്മിറ്റിയിൽ ഹൈബി ഈഡൻ എം.പി , ഒന്നാം ഡിവിഷൻ കൗൺസിലർ ആൻറണി കുരീത്തറ, എൻ.സി.പി പ്രതിനിധി പി.എ. ഖാലിദ്, ജോയൻറ് ടൂറിസം ഡയറക്ടർ ഒഴികെയുള്ളവർ സി.പി.എം പ്രതിനിധികളാണ്. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർ ബെനഡിക്ഡ് െഫർണാണ്ടസ്, സ്റ്റീഫൻ റോബർട്ട്, ജോസഫ് ഡൊമിനിക്, കെ.എ. എഡ്വിൻ, ജോൺസൻ കെ.ജെ, കെ.ബി. അഷറഫ് എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ.പൈതൃക മേഖലയിലെ ടൂറിസം വികസനം നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിെൻറ കീഴിലാണ് സൊസൈറ്റി രൂപവത്കരിച്ചു പ്രവർത്തിക്കുന്നത്. നേരത്തേ മാധ്യമ പ്രതിനിധിയായി ഒരാൾ ഉണ്ടാകുമെങ്കിലും ഇക്കുറി ആ കീഴ്വഴക്കവും ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.