നടുക്കര ഹൈടെക് ഉൽപാദനകേന്ദ്രം വിത്തിട്ടു;15 ലക്ഷം പച്ചക്കറിത്തൈകൾ വളരുന്നു
text_fieldsമൂവാറ്റുപുഴ: കോവിഡ് മഹാമാരിക്കിടയിലും കൃഷിവകുപ്പിനു കീഴിലെ നടുക്കര ഹൈടെക് പച്ചക്കറിത്തൈ ഉൽപാദനകേന്ദ്രം 15 ലക്ഷം പച്ചക്കറിത്തൈ വിതരണം പൂർത്തിയാക്കി. ഒരുകോടി ഫലവർഗ തൈകള്‍ നടുന്ന പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ചുലക്ഷം തൈ വിതരണം ചെയ്തത്. കോവിഡ് വ്യാപനംമൂലം ഏഴുദിവസം കേന്ദ്രം അടച്ചിട്ടതൊഴിച്ചാൽ സുഗമമായി പ്രവർത്തിക്കാൻ കഴിഞ്ഞതിനാലാണ് ഇത്രയധികം തൈ ഉൽപാദിപ്പിക്കാൻ സാധിച്ചതെന്ന് മാനേജർ ബിമൽ റോയ് പറഞ്ഞു.
ലോക്ഡൗൺ കാലത്ത് ജനങ്ങൾ കൃഷിയിലേക്ക് തിരിഞ്ഞത് നടുക്കര പച്ചക്കറി ഉൽപദനകേന്ദ്രത്തിന് നേട്ടമായി.
ശീതകാല സീസൺ പച്ചക്കറികളായ കാബേജ്, ക്വാളിഫ്ലവര്‍, ബ്രോക്കോളി, ക്യാപ്‌സിക്ക എന്നിവയുടെ തൈകളും ഉല്‍പാദിപ്പിച്ച് കേന്ദ്രം ശ്രദ്ധനേടി. ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകള്‍ മുളപ്പിച്ചാണ് തൈകളാക്കുന്നത്. മൂന്നുവർഷം മുമ്പ് ആരംഭിച്ച സ്ഥാപനം കൃഷി വകുപ്പിന് കീഴിെല കേരളത്തിലെ ഏക ഹൈടെക് തൈ ഉല്‍പാദനകേന്ദ്രമാണ്. ചകിരിച്ചോറും പെര്‍ക്കുലേറ്ററും വെര്‍മിക്കുലേറ്ററും ചേര്‍ന്നുള്ള നടീല്‍ മിശ്രിതം തയാറാക്കുന്നത് മുതല്‍ പ്രോട്രേകളില്‍ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയാറാവുന്നതും വരെയുള്ള എല്ലാ ഘട്ടങ്ങളും ഹൈടെക് മയമാണ്.
നടുക്കരയില്‍ വി.എഫ്.പി.സി.കെ വക നാലേക്കര്‍ 90 സെൻറ് സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1536 സ്‌ക്വയര്‍ മീറ്ററുള്ള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുള്ളത്.
തക്കാളി 15 ദിവസവും വഴുതന, മുളക് തുടങ്ങിയവ 25 ദിവസവും വെണ്ട, അമര, പയര്‍, പീച്ചില്‍ തുടങ്ങിയവ എട്ടുദിവസവും പ്രായമെത്തുമ്പോഴാണ് ഇവിടെനിന്ന് വില്‍പന നടത്തുന്നത്. കൃഷിഭവനുകള്‍, സന്നദ്ധ സംഘടനകള്‍, വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക സമിതികള്‍, റെസിഡൻറ്സ് അസോസിയേഷനുകള്‍, വിവിധ എന്‍.ജി.ഒകള്‍ തുടങ്ങിയവ വഴിയാണ് ലക്ഷക്കണക്കിന് തൈകൾ കർഷകരിലേക്കെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.