ഇക്കരെ രാജാവ്, അക്കരെ വെള്ളക്കാരൻ; സ്മാർട്ടാകുേമ്പാൾ ഓർമയാകുന്ന ചരിത്രം ഇങ്ങിനെയൊക്കെയാണ്
text_fieldsമട്ടാഞ്ചേരി: കൊച്ചി രാജ്യത്തിെൻറയും ബ്രിട്ടീഷ് കൊച്ചിയുടെയും അതിർത്തി പങ്കിട്ടിരുന്ന തോടിനു മുകളിൽ ഇരുകരകളെയും ബന്ധിപ്പിച്ച് ബ്രിട്ടീഷ് സർക്കാർ കൊച്ചി രാജാവിെൻറ അനുമതിയോടെ സ്ഥാപിച്ച കൽവത്തി ചുങ്കം പാലം ഓർമയാകുന്നു.
പാലത്തിെൻറ ഇരുകരകളിലും നേരത്തേ ചുങ്ക പുരകൾ ഉണ്ടായിരുന്നു. ബ്രിട്ടീഷ് കൊച്ചിയിൽനിന്ന് കൊച്ചിയിലേക്ക് കടക്കാൻ ചുങ്കം (കരം ) കൊടുക്കണം . ബ്രിട്ടിഷ് കൊച്ചിയിലേക്ക് കടക്കാനും ചുങ്കം കൊടുത്തിരുന്നു. ഇതോടെയാണ് പാലത്തിന് ചുങ്കം പാലം എന്ന് പേരു വന്നത് തന്നെ. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച പാലം പൊളിച്ചുനീക്കുകയാണ്. സ്മാർട്ട് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് പാലം പൊളിച്ച് മാറ്റി പുതിയ പാലം പൈതൃക മാതൃകയിൽ പണിയുന്നത്.
മട്ടാഞ്ചേരി ബസാറിലേക്കും തിരിച്ചും വലിയ ഭാരവുമായി ലോറികൾ കടന്നു പോകുമ്പോഴും പഴമയുടെ പെരുമയും പേറി നിന്നിരുന്ന കൊച്ചിയുടെ പൈതൃക കാഴ്ചകളിൽ ഒന്നാണ് നഷ്ടമാകുന്നത്. അടുത്ത ദിവസം പാലം പൊളി ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.