കറുകുറ്റിയില്‍ ഹോട്ടലില്‍ തീപിടിത്തം; ആളപായമില്ല
text_fieldsഅങ്കമാലി: കറുകുറ്റി റെയിൽവേ സ്റ്റേഷന് കവലയിലെ പല്ലവി ഹോട്ടലിെൻറ ഒന്നാം നിലയില്‍ തീപിടിത്തം. ആളപായമില്ല. ഫ്രിഡ്ജും ഏതാനും ഉപകരണങ്ങളും കത്തിനശിച്ചു. പി.വി. തോമസിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ഹോട്ടലുടമയും കുടുംബവും താമസിക്കുന്ന മുകളിലത്തെ നിലയില്‍നിന്ന് പുക ഉയരുന്നതുകണ്ട സമീപവാസികള്‍ അങ്കമാലി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങള്‍ ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം. അങ്കമാലി അഗ്നിരക്ഷാ സേന ഓഫിസര്‍ കെ.എസ്. ഡിബിെൻറ നേതൃത്വത്തില്‍ സീനിയര്‍ ഓഫിസര്‍മാരായ പി.വി. പൗലോസ്, സി.ജി. സിദ്ധാർഥന്, സി.ആര്. രതീഷ്, കെ.ജി. സാംസണ്, റെജി എസ്. വാര്യര്‍, ആര്. ദര്‍ശക്, എ.പി. ഷിഫിന്, ഹോം ഗാര്‍ഡ് റെയ്സണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.