കാഴ്ചയുടെ വസന്തമായി രണ്ടാം ദിനം
text_fieldsകൊച്ചി: പുതുതലമുറയുടെ സിനിമാഭിനിവേശത്തിെൻറ നേർക്കാഴ്ചയായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ രണ്ടാംദിനം. മെട്രോ നഗരത്തിെൻറ ഫുട്പാത്തുകളിൽ കഴുത്തിൽ ഫെസ്റ്റിവൽ ടാഗ് ചുറ്റിയ സിനിമാപ്രേമികൾ ഒഴുകി നടന്നു.
കൈകളിൽ ഫെസ്റ്റിവൽ ബുക്കുമായി തിയറ്ററുകളിൽ നിന്ന് തിയറ്ററുകളിലേക്ക്. പ്രധാനവേദിയായ സരിത തിയറ്റർ കോംപ്ലക്സിലാണ് ചലച്ചിത്രോത്സവ ആരവം കൂടുതൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ഉൾെപ്പടെ മത്സര ചിത്രങ്ങളായിരുന്നു രണ്ടാംനാളിെൻറ ഹൈലൈറ്റ്. വൻ ജനത്തിരക്കാണ് ചുരുളിയുടെ പ്രദർശനത്തിന് അനുഭവപ്പെട്ടത്. മനസ്സിെൻറ അടിസ്ഥാന ചേതനകളാൽ ഉഴലുന്ന മനുഷ്യെൻറ കഥയാണ് ചുരുളി.
മോഹിത് പ്രിദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'കൊസ'യും പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. അസർബൈജാനിയൻ ചിത്രം 'ബിലേസുവര്‍', വിയറ്റ്നാമീസ് ചിത്രം 'റോം', ബ്രസീലിയൻ ചിത്രം 'മെമ്മറി ഹൗസ്', മെക്സിക്കൻ ചിത്രം 'ബേർഡ് വാച്ചിങ്' തുടങ്ങിയവയാണ് മറ്റ് മത്സര ചിത്രങ്ങൾ.
'റോം' മികച്ച പ്രേക്ഷക പ്രതികരണം നേടി. ഡോൺ പാലത്തറ സംവിധാനം ചെയ്ത '1956', മധ്യതിരുവിതാംകൂറും വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയറുമായിരുന്നു മറ്റ് മലയാള ചിത്രങ്ങൾ. പരേതനായ സംവിധായകൻ കിം കി ഡുക്കിെൻറ ആദരസൂചകമായി സ്പ്രിങ്, സമ്മര്‍, ഫാള്‍, വിൻറര്‍... ആന്‍ഡ് സ്പ്രിങ് പ്രദർശിപ്പിച്ചു. നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. നടൻ ഇർഫാൻ ഖാന് ആദരം അർപ്പിക്കുന്ന ഖിസ്സ: ദ ടെയ്ൽ ഓഫ് എ ലോൺലി ഗോസ്റ്റ്, ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയുടെ ഓസ്കർ വസ്ത്രാലങ്കാര ജേതാവ് ഭാനു അത്തയ്യക്ക് ആദരമായി 'നാഗ്രികിക്' എന്നീ ചിത്രങ്ങളും രണ്ടാം ദിനത്തിൽ പ്രേക്ഷകരുടെ മനം നിറച്ചു. ഗിരീഷ് കാസറവള്ളിയുടെ 'ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ' എന്ന ചിത്രവും കലൈഡോസ്കോപ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.