മതമൈത്രിയുടെ സന്ദേശം പകർന്ന് കശ്മീരികളുടെ ഇഫ്താർ സംഗമം
text_fieldsമട്ടാഞ്ചേരി: നവീകരണം കഴിഞ്ഞ മട്ടാഞ്ചേരി ജൂതത്തെരുവ് മതമൈത്രിയുടെ സന്ദേശം ഉണർത്തി ഇഫ്താർ സംഗമത്തിന് വേദിയായി. പ്രദേശത്ത് കാലങ്ങളായി കച്ചവടം നടത്തുന്ന കശ്മീരി ട്രേഡേഴ്സ് വെൽഫെയർ അസോസിയേഷനാണ് ഇഫ്താർ സംഘടിപ്പിച്ചത്.
കോമൺവെൽത്തിലെ ഏറ്റവും പഴക്കമേറിയ ജൂതപ്പള്ളി മുറ്റം നോമ്പ് തുറക്കും മഗ്രിബ് നമസ്കാരത്തിനും വേദിയായി. ഇതിന് സൗകര്യങ്ങൾ ഒരുക്കിയതാകട്ടെ ജ്യൂസ് ട്രസ്റ്റി പ്രവീണും ജൂത പള്ളി ജീവനക്കാരൻ റോയിയും. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ നിലത്ത് വിരിച്ച ഷീറ്റിൽ ഇരുന്ന് നോമ്പ് തുറന്നത് പങ്കെടുത്തവർക്കും കണ്ടുനിന്നവർക്കും പ്രത്യേക അനുഭൂതിയായി.
കശ്മീരികളായ മുസഫർ ഹുസൈന്‍റെ കണ്ഠനാളത്തിൽനിന്നും ജൂതപ്പള്ളി തെരുവിൽ ബാങ്ക് വിളി ഉയർന്നു. ഉസ്താദ് അഫ് റോസ് നമസ്കാരത്തിന് നേതൃത്വം നൽകി. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ പ്രസിഡന്‍റ് സണ്ണി മലയിൽ, കേരള ഹാൻഡി ക്രാഫ്റ്റ്സ് വെൽഫെയർ അസോസിയേഷൻ മുൻ സെക്രട്ടറി ജുനൈദ് സുലൈമാൻ,അനീഷ് മട്ടാഞ്ചേരി, താഹാ ഇബ്രാഹിം എന്നിവർ പങ്കെടുത്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.