പുകക്കുഴലില്‍ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുേടതെന്ന് സൂചന
text_fieldsകിഴക്കമ്പലം: എട്ടുമാസംമുമ്പ് പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനി ഫര്ണസിെൻറ പുകക്കുഴലില്‍ മൃതദേഹം കണ്ടെത്തിയ കേസ് വഴിത്തിരിവില്‍. മരിച്ചയാള്‍ അസം സ്വദേശിയാണെന്നാണ് സൂചന. സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബര്‍ കോണ്‍ട്രാക്ടര്‍മാരാണെന്നാണ് പൊലീസിെൻറ നിഗമനം. ഇവരെ പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും.
ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കമ്പനി തുറന്നപ്പോള്‍ പുകക്കുഴലിെൻറ അടിഭാഗത്ത് പുക വമിക്കുന്നത് കണ്ടാണ് ചിമ്മിനിയുടെ ഭാഗം തുറന്നത്. ഇവിടെയായിരുന്നു ജഡാവശിഷ്ടം. പുറംഭാഗം കത്തിക്കരിഞ്ഞ നിലയിലും ഉള്‍ഭാഗം അഴുകിയ നിലയിലുമായിരുന്നു. മേയ് 23 നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു മാസം പഴക്കമുണ്ടെന്ന് കണ്ടെത്തി.
കമ്പനിയിലെ ഒരു തൊഴിലാളിയെ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ജോലിക്കാരെയും ചോദ്യം ചെയ്യുന്നതിനിടെ കരാറുകാരില്‍ ഒരാള്‍ ജോലിക്കാരില്‍ ഒരാളെ കാണാതായ വിവരം മനഃപൂർവം മറച്ചുവെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിയശേഷം കാണാതായവരെക്കുറിച്ച കേസുകളെ സംബന്ധിച്ച് അന്വേഷിക്കുന്നതിനിെട അസമില്‍നിന്ന് കേരളത്തിലെത്തി കാണാതായ ഒരാള്‍ ഇതേ കമ്പനിയില്‍ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പുവരെ ജോലി ചെയ്തിരുന്നതായ നിര്‍ണായക വിവരവും ലഭിച്ചു.
തുടര്‍ന്ന് ഇയാളുടെ സഹോദരനെ അസമില്‍നിന്ന് എത്തിച്ച് ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. കേസന്വേഷണം അവസാനഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.