വാര്‍ഡ് തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കും
text_fieldsകൊച്ചി: വാർഡ് തലത്തിൽ പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കാൻ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസിെൻറ അധ്യക്ഷതയിലായിരുന്നു യോഗം. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 രൂപവീതം അനുവദിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
ഡെങ്കിപ്പനി, എലിപ്പനി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം പിടിപെട്ടാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ മുമ്പ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ബോധവത്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ജലജന്യരോഗ ബാധക്ക് സാധ്യത കൂടുതലുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സ്വയം ചികിത്സ ഒഴിവാക്കണം.
തൊഴിലുറപ്പ് ജോലിയിലുള്ളവരും വെള്ളക്കെട്ടില്‍ പണി എടുക്കുന്നവരും ക്ഷീരകര്‍ഷകരും കര്‍ഷകരും എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം.
വീടുകളിലും ഓഫിസുകളിലും ഡ്രൈഡേ ആചരണം ഉറപ്പാക്കണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രാദേശിക തലത്തില്‍ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. ഭക്ഷണശാലകള്‍, അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
കാലവര്‍ഷം മുന്നില്‍ക്കണ്ട് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ പ്രാദേശികമായി ലഭ്യമാക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ തയാറാക്കണം. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാജഹാന്‍, അഡീഷനല്‍ ഡി.എം.ഒ എസ്. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.