'മരിയാർ പൂതം' വീണ്ടും മോഷണം തുടങ്ങി
text_fieldsകൊച്ചി: interstate mobster 'Mariam Pootham' (Johnson) is back. The show has started. എറണാകുളം നോര്‍ത്ത് എസ്.ആര്.എം റോഡിലും കതൃക്കടവിലുമാണ് മോഷണം തുടങ്ങിയത്. കഴിഞ്ഞദിവസം മോഷണത്തിെൻറ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് നഗരവാസികളുടെ ഉറക്കംകെടുത്തുന്ന കള്ളനെ തിരിച്ചറിയുകയായിരുന്നു.
2018 മാര്‍ച്ച് 24ന് എറണാകുളം നോര്‍ത്ത് പൊലീസിെൻറ പിടിയിലായി പിന്നീട് ജയിലില്‍ കഴിയുകയായിരുന്നു. നാലുമാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. അന്നേ എറണാകുളം നോര്‍ത്ത് പൊലീസ്, മരിയാര്‍പൂതം വൈകാതെ നഗരത്തിലേക്കെത്തുമെന്ന് ജാഗ്രതനിർദേശം നൽകിയിരുന്നു.
ആറാംവയസ്സിലാണ് തമിഴ്നാട് കുളച്ചല്‍ സ്വദേശിയായ മരിയാര്‍ പൂതം എറണാകുളത്ത് എത്തിയത്. എസ്.ആര്.എം റോഡിലായിരുന്നു താമസം. ഇതിനാല്‍തന്നെ പരിസരപ്രദേശങ്ങള്‍ പൂതത്തിന് അറിയാം.
ഇയാൾ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി എന്നറിഞ്ഞാല്‍ ഉടന്‍ പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കും. എന്നാല്‍, രാത്രി റോഡില്‍ തലങ്ങും വിലങ്ങും പട്രോളിങ് നടത്തിയാലും മരിയാര്‍പൂതത്തെ പിടികൂടാന്‍ കഴിയില്ല.
ട്രെയിനില്‍ നാഗര്‍കോവിലില്‍നിന്ന് എറണാകുളത്തെത്തുന്ന പൂതം, മോഷണം നടത്താനുദ്ദേശിക്കുന്ന വീട് നേരത്തേ കണ്ടുവെക്കും. രാത്രി പേത്താടെ ഈ വീടിെൻറ മുകളിലോ പരിസര പ്രദേശങ്ങളിലോ കിടന്നുറങ്ങും. ശേഷം എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ പൂതം ഉണരും. ശേഷം വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി.
പരിസരപ്രദേശത്തുതന്നെ വിശ്രമിച്ച് സമയം അഞ്ചരയാകുന്നതോടെ ഇവിടെനിന്നിറങ്ങി, തീവണ്ടി മാര്‍ഗം നാഗര്‍കോവിലിലേക്ക് കടക്കും. ഇതുമൂലം പലപ്പോഴും ഇയാൾ പൊലീസിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാറാണ് പതിവ്. പൂതം മോഷണം വീണ്ടും പതിവാക്കിയതോടെ ജാഗരൂകരാകണമെന്ന് നോർത്ത് പൊലീസ് ജനങ്ങളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.