Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എസ്​ കേസ്​: മുൻ...

ഐ.എസ്​ കേസ്​: മുൻ എംബസി ഉദ്യോഗസ്ഥനെ വിസ്​തരിച്ചു

text_fields
bookmark_border
ഐ.എസ്​ കേസ്​: മുൻ എംബസി ഉദ്യോഗസ്ഥനെ വിസ്​തരിച്ചു
cancel

കൊ​ച്ചി: ഇ​റാ​ഖി​ൽ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ.​എ​സി​നൊ​പ്പം ചേ​ർ​ന്ന്​ യു​ദ്ധം ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ മു​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നെ സാ​ക്ഷി​യാ​യി വി​സ്​​ത​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി സു​ബ്​​ഹാ​നി ഹാ​ജാ മൊ​യ്​​തീ​ൻ പ്ര​തി​യാ​യ കേ​സി​ലാ​ണ്​ ബ​ഗ്​​ദാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നെ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി വി​സ്​​ത​രി​ച്ച​ത്.

കേ​സി​െൻറ സാ​ക്ഷി​വി​സ്​​താ​ര​വും അ​ന്തി​മ​വാ​ദ​വും പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ്​ 2015ൽ ​ഇ​ന്ത്യ​ൻ എം​ബ​സി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ വി​സ്​​ത​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ എ​ൻ.​ഐ.​എ സ​മീ​പി​ച്ച​ത്. സു​ബ്​​ഹാ​നി ഇ​റാ​ഖി​ലെ മൂ​സി​ലി​ൽ ഐ.​എ​സി​നൊ​പ്പം ചേ​ർ​ന്ന്​ യു​ദ്ധം ചെ​യ്​​തി​രു​ന്ന​താ​യാ​ണ്​ ആ​രോ​പ​ണം. കൂ​ടു​ത​ൽ ​പ്ര​ദേ​ശ​ങ്ങ​ളും ഐ.​എ​സി​െൻറ പി​ടി​യി​ലാ​യി​രു​ന്നെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ജോ​ലി​ചെ​യ്യ​വെ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

കേ​സി​ൽ അ​മ്പ​തോ​ളം സാ​ക്ഷി​ക​ളെ​യാ​ണ്​ വി​സ്​​ത​രി​ച്ച​ത്. 2016ലെ ​ക​ന​ക​മ​ല ഐ.​എ​സ്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ സു​ബ്​​ഹാ​നി​യെ എ​ൻ.​ഐ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഒ​ടു​വി​ൽ സു​ബ്​​ഹാ​നി​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ വി​ചാ​ര​ണ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇൗ ​മാ​സം​ത​ന്നെ വി​ധി പ​റ​യു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:is caseVictim statement
News Summary - IS Case in kerala
Next Story