ജല ജീവൻ മിഷൻ: 16,705 പേർക്ക് കുടിവെള്ള കണക്ഷൻ നൽകും
text_fieldsകൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതിയായ ജല ജീവൻ മിഷെൻറ ഭാഗമായി എറണാകുളം പാർലമെൻറ് മണ്ഡലത്തിൽ കുടിവെള്ള കണക്ഷൻ നൽകാൻ 24.1 കോടിയുടെ ഭരണാനുമതി.
മണ്ഡലത്തിലെ 16 പഞ്ചായത്തുകളിൽ നിന്നുള്ള 16,705 പേർക്ക് കുടിവെള്ള കണക്ഷൻ ലഭിക്കുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
കേരള വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷന് കീഴിെല മുളവുകാട് 66 ലക്ഷം (515 കണക്ഷൻ), കടമക്കുടി 48 ലക്ഷം (446), ചേരാനല്ലൂർ 35 ലക്ഷം (361), ചെല്ലാനം 1.71 കോടി (1448ൾ), കുമ്പളങ്ങി 1.59 കോടി (1465) എന്നീ പഞ്ചായത്തുകളിലും വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ ഡിവിഷന് കീഴിലെ ആലങ്ങാട്-1.65 കോടി (1100), കടുങ്ങല്ലൂർ 2.62 കോടി (1900), കരുമാലൂർ 1.97 കോടി (1500), ചേന്ദമംഗലം 2.34 കോടി (1907), ഏഴിക്കര 1.34 കോടി (1029), എളങ്കുന്നപ്പുഴ 1.39 കോടി (1000), ഞാറക്കൽ 72 ലക്ഷം (450), എടവനക്കാട് 1.40 കോടി (1050), പള്ളിപ്പുറം 1.71 കോടി (1234), കുമ്പളം 1.78 കോടി (300), ഉദയംപേരൂർ 2.39 കോടി (1000) എന്നീ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.
പഞ്ചായത്തുകൾ തയാറാക്കിയ പദ്ധതി നിർദേശ പ്രകാരമാണ് വാട്ടർ അതോറിറ്റി എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നൽകിയത്. ടെൻഡർ നടപടികൾ പുരോഗമിച്ച് വരികയാണ്.
ജല ജീവൻ മിഷൻ പദ്ധതി പ്രകാരം 40 ശതമാനം തുക കേന്ദ്ര സർക്കാരും 35 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനവും 10 ശതമാനം ഗുണഭോക്താവുമാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.