'യൂത്ത് വാക്കു'മായി ജോ ജോസഫ്
text_fieldsകാക്കനാട്: ബുധനാഴ്ച പുലര്‍ച്ച ആറരക്ക് 'യൂത്ത് വാക്കു'മായാണ് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പ്രചാരണം ആരംഭിച്ചത്. നൂറുകണക്കിന് യുവാക്കള്‍ക്കൊപ്പം ചെട്ടിച്ചിറ കോരു ആശാന്‍ സ്ക്വയറില്‍നിന്ന് ആരംഭിച്ച യൂത്ത് വാക്ക് തൈക്കൂടം ബണ്ട് റോഡിലായിരുന്നു സമാപിച്ചത്. പിന്നീട് സൈക്കിളിലായിരുന്നു പ്രചാരണം തുടർന്നത്. ചളിക്കവട്ടത്തുനിന്ന് ആരംഭിച്ച് ഒബ്‌റോണ്‍ മാളിന് മുന്നില്‍ സമാപിച്ച 'യൂത്ത് ഫോര്‍ ജോ' സൈക്കിള്‍ റൈഡില്‍ എ.എ. റഹീം എം.പി, ശിവദാസന്‍ എം.പി എന്നിവർ മുൻനിരയിൽ ഉണ്ടായിരുന്നു.
കതൃക്കടവ് കെ.ടി.എച്ചിന് മുന്നിൽനിന്നായിരുന്നു ബുധനാഴ്ചത്തെ പൊതുപര്യടനം ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജു ഖാന്‍ ഉദ്ഘാടനം ചെയ്തു. റൂബി ലൈന്‍, എ.കെ.ജി നഗര്‍, ഖാദര്‍ റോഡ് ജങ്ഷന്‍, കളത്തുങ്കല്‍ ബാവ റോഡ്, അഞ്ചുമുറി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉച്ച വരെയുള്ള പര്യടനം ലേബര്‍ നഗറിലാണ് സമാപിച്ചത്. പഴങ്ങളും പച്ചക്കറികളുമടങ്ങിയ കൊട്ടകളും പച്ചക്കറി മാലയും കൊണ്ടായിരുന്നു ലേബര്‍ നഗര്‍ കോളനിയിലുള്ളവർ സ്ഥാനാർഥിയെ സ്വീകരിച്ചത്.
ഉച്ചക്ക് ശേഷം തൃക്കാക്കര സെന്‍ട്രലിലെ തൃക്കാക്കര ജുമാമസ്ജിദിന് സമീപത്തുനിന്നുമാണ് പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകരായിരുന്നു മുദ്രാവാക്യം വിളികളുമായി ഇരുചക്രവാഹനങ്ങളിൽ അകമ്പടിയായി ഉണ്ടായിരുന്നത്. കുടിലിമുക്ക് തൈക്കാവ്, കരിമക്കാട്, തോപ്പില്‍ ജങ്ഷന്‍, ഇഞ്ചിപ്പറമ്പ്, വൈലോപ്പിള്ളി ലെയ്ന്‍, കൊയ്ക്കാര്യം പാടം, ചെമ്പുമുക്ക്, ദേശീയ കവല, നവനിര്‍മാണ്‍ സ്കൂള്‍, ചാത്തന്‍വേലി പാടം, ബോംബൈ സ്റ്റോഴ്‌സ്, കണ്ണംകുളം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പര്യടനം അമ്പാടിമൂലയില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.