കാക്കനാട് മയക്കുമരുന്ന് കേസ്: 'അക്കാ'യെയും 'രാജാവി'െനയും തേടി എക്സൈസ്
text_fieldsകൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിന് പിന്നിലെ മുഖ്യ ഇടപാടുകാരെന്ന് സംശയിക്കുന്ന ചെന്നൈ, വയനാട് സ്വദേശികളെ തേടി എക്സൈസ് ക്രൈംബ്രാഞ്ച്. ലഹരിക്കടത്തുകാർക്കിടയിൽ അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിക്കും രാജാവെന്ന് വിളിപ്പേരുള്ള വയനാട് സ്വദേശിക്കും ഇതിൽ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നൂറോളം പേർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇരെ കണ്ടെത്താൻ ഫോൺരേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
അന്വേഷണത്തിൽ തമിഴ്നാട്ടിലെ നാർക്കോട്ടിക് സെല്ലിെൻറ സഹായവും തേടിയിട്ടുണ്ട്. മലയാളിയായ ഡിവൈ.എസ്.പി. വഴിയാണ് എക്സൈസിെൻറ ഇടപെടൽ. നേരത്തേ 200 കോടിയുടെ എം.ഡി.എം.എ. കടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാൻ തമിഴ്നാട് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ കേരള എക്സൈസിനെ സഹായിച്ചിരുന്നു.
1.20 ലക്ഷം രൂപയ്ക്കാണ് എം.ഡി.എം.എ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് ഫവാസ്, ശ്രീമോൻ, ശബ്ന, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അജ്മൽ എന്നിവരെയാണ് അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലുകൾക്ക് ശേഷം തിരികെ നൽകിയത്. പ്രതികളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവാണ്. ഇതിനാൽ ഓൺലൈൻ വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റിലായ പ്രതികളിൽ ത്വയ്യിബയെ മാത്രമാണ് ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.