റോഡിലെ കുഴിയിൽ വീണ് അപകടം തുടർക്കഥ; മറ്റൂര്‍-തലാശ്ശേരി റോഡ് തകർന്നു
text_fieldsകാലടി: പഞ്ചായത്തില്‍ 14, 15 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മറ്റൂര്‍-തലാശ്ശേരി റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതെയായി. മട്ടപ്പുറം, തലാശ്ശേരി, മൂന്നുസെന്റ് പ്രദേശങ്ങളിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ദിനേന ഇതിലെയാണ് സഞ്ചരിക്കുന്നത്.
റോഡിന്റെ പല ഭാഗങ്ങളും ടാറിങ് തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ് ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടിട്ട് രണ്ടുവര്‍ഷത്തിലേറെയായി. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുകയായിരുന്ന യുവതിക്ക് വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.
ആറുമാസം മുമ്പ് രാത്രിയില്‍ റോഡിലെ ആഴമുള്ള കുഴിയില്‍ ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ കന്നപ്പിള്ളി വീട്ടില്‍ ബെന്നി ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല. മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ സെന്റ് ആന്റണീസ് എല്‍.പി സ്കൂളില്‍നിന്ന് തിരിയുന്ന ഈ റോഡിലൂടെ ചെങ്ങല്‍, കാഞ്ഞൂര്‍ പ്രദേശങ്ങളിലേക്ക് എളുപ്പം എത്താന്‍ കഴിയും.
റോഡ് റീടാറിങ്ങിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാവാത്തതിനാല്‍ പ്രവൃത്തി നടന്നില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്‍ പറഞ്ഞു. അധികൃതര്‍ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം.എസ്. സ്റ്റാലിന്, സി.പി.എം പിരാരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സഹദേവന് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.