അന്തർസംസ്ഥാന തൊഴിലാളി മരിച്ചത് വാഹനമിടിച്ചെന്ന്; ഡ്രൈവർ പിടിയിൽ
text_fieldsകുഞ്ഞുമുഹമ്മദ്
കാലടി: മേക്കാലടിയിൽ അന്തർസംസ്ഥാന തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീടിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെ (64 ) അറസ്റ്റ് ചെയ്തു. മറ്റൂർ സർക്കാർ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന യു.പി സ്വദേശിയായ റാംസിങ്ങാണ് (46) മരണപ്പെട്ടത്.
കഴിഞ്ഞ രണ്ടിന് രാത്രി ഒമ്പതോടെയാണ് സംഭവം. ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ കാണപ്പെട്ട റാംസിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് മരണമെന്ന് കണ്ടെത്തിയത്.
വഴിയരികിൽ കിടക്കുകയായിരുന്ന റാംസിങ്ങിന്റെ ശരീരത്തിൽ കുഞ്ഞുമുഹമ്മദ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഇയാൾ ഒന്നുരണ്ടുപേരുടെ സഹായത്തോടെ വാഹനത്തിനടിയിൽനിന്നും പരിക്കേറ്റയാളെ മാറ്റിക്കിടത്തി വീട്ടിലേക്ക് വാഹനം ഓടിച്ചുപോയി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.