മഞ്ഞുകാലമായി; മലമുഴക്കി വേഴാമ്പലുകൾ വിരുന്നെത്തി
text_fieldsകാലടി: മഞ്ഞുകാലമെത്തിയതോടെ പ്ലാന്റേഷന് കോര്‍പറേഷന്റെ മലനിരകളിൽ മലമുഴക്കി വേഴാമ്പലുകള്‍ വന്നുതുടങ്ങി. കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദമാണ് വേഴാമ്പലുകളുടേത്. അതിരപ്പിള്ളി, ഏഴാറ്റുമുഖം തുടങ്ങിയ പ്രദേശങ്ങളിലെ നിശ്ശബ്ദ മേഖലകളിലും ഉൾക്കാടുകളിലും ഉയര്‍ന്ന മരങ്ങളിലും ഇണകളോടൊപ്പം വേഴാമ്പലുകള്‍ എത്തുന്ന മാസമാണ് ഡിസംബര്‍. വംശനാശം നേരിടുന്ന ഇവ കൂടുതലായും ഷോളയാര്‍, വാല്പാറ, നെല്ലിയാമ്പതി വനങ്ങളിലാണ് കണ്ടുവരുന്നത്.
വിവിധയിനം ആലുകളുടെ പഴങ്ങളാണ് വേഴാമ്പലുകളുടെ ഇഷ്ടവിഭവം. 400ഓളം വേഴാമ്പലുകള്‍ ഈ വനമേഖലയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇണയെ കണ്ടെത്തിയ ശേഷമാണ് കൂടൊരുക്കല്‍ പ്രക്രിയ തുടങ്ങുന്നത്. ജനുവരി മുതല്‍ മേയ് വരെ മുട്ടയിടല്‍ നടക്കും.
ഒന്നിനും ഒന്നര മാസത്തിനും ഇടയില്‍ മുട്ട വിരിയുമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളക്കുന്ന രണ്ടുമാസക്കാലം വരെ കൂട്ടില്‍ കഴിയും. ഇത്തരത്തില്‍ കൂട് ഒരുക്കാന്‍ എത്തിയ മഞ്ഞയും വെള്ളയും കറുപ്പും കലര്‍ന്ന വേഴാമ്പലിന്റെ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും പൊലീസ് ഉദ്യോഗസ്ഥനുമായ ജിലേഷ് ചന്ദ്രന് കാമറയില്‍ പകര്‍ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.