വൈദ്യുതി വിഛേദിച്ചു; നെൽകർഷകർ ദുരിതത്തിൽ
text_fieldsകാലടി: വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെ തുടർന്ന് ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽനിന്നും പമ്പിങ് മുടങ്ങിയതിനാൽ നെൽകർഷകർ ദുരിതത്തിൽ. ഭീമമായ തുകയാണ് വൈദ്യുതി ചാർജിനത്തിൽ ഇറിഗേഷൻ വകുപ്പ് വൈദ്യുതി വകുപ്പിന് നൽകാനുള്ളത്. മീറ്ററില്ലാതെയാണ് പമ്പിങ് സ്റ്റേഷനിലേക്ക് വൈദ്യുതി നൽകിയിരുന്നത്.
എന്നാൽ, എതാനും നാളുകൾക്ക് മുമ്പ് മീറ്റർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാതെ വന്നതും വൈദ്യുതി വിഛേദിക്കാൻ കാരണമായി.
ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ സമീപനം മൂലം ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിനെ ആശ്രയിച്ച് വിത്തിറക്കിയ നെൽ കർഷകരാണ് ദുരിതം അനുഭവിക്കുന്നത്.
കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ പിരാരൂർ, ചെങ്ങൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും അങ്കമാലി മുനിസിപ്പാലിറ്റിയുടെ ആവണംകോട്, ചെത്തിക്കോട് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജലസേചനം തടസ്സപ്പെട്ടിരിക്കുകയാണ്.
കുടിവെള്ള േസ്രാതസ്സുകളിലെ ജലലഭ്യതയും ഇതുമൂലം ഇല്ലാതാകുന്ന സാഹചര്യമാണ്. അടിയന്തരമായി സർക്കാർ ഇടപെട്ട് പമ്പിങ് പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പ് മേധാവിക്കും മന്ത്രിക്കും കത്ത് അയച്ചതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.