ശബരി പാത താവളമാക്കി ലഹരി മാഫിയ
text_fieldsകാലടി: ചെങ്ങൽ, വട്ടത്തഭാഗങ്ങളിലൂടെ പോകുന്ന ശബരി പാതയും െറയിൽവേ പാലവും ലഹരി മാഫിയകളുടെ ഇടത്താവളമായി മാറുന്നു. പെരിയാറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലവും അനുബന്ധ പ്രദേശങ്ങളും മയക്ക് മരുന്ന് വിൽപനക്കാർ കൈയടക്കിയത്.
കഴിഞ്ഞ ദിവസം ഈ ഭാഗത്ത് താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ പക്കൽനിന്നും ഒന്നര കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ബംഗാളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവരുടെ ഇടയിൽ വിൽപന നടത്തുന്നതിനായി കൊൽക്കത്തയിൽനിന്ന് കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. തൊഴിലാളികളെ ടൂറിസ്റ്റ് ബസുകളിൽ ബംഗാളിലേക്ക് കൊണ്ട് പോവുകയും തിരിച്ച് കൊണ്ട് വരുകയും ചെയ്യുന്ന എജൻറുമാരും പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം വട്ടത്തറയിൽ താമസിക്കുന്ന യുവാവിനെ പെരുമ്പാവൂർ കാഞ്ഞിരക്കാട് വച്ച് മാർക്കറ്റിൽ വലിയ വിലവരുന്ന ലഹരി വസ്തുക്കളുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു.
ആക്രമണം ഭയന്ന് പരിസരവാസികൾ മൗനത്തിലാണ്. മാസങ്ങൾക്ക് മുമ്പ് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചിരുന്നു. പ്രദേശത്തെ ലഹരി മാഫിയയിൽനിന്ന് മോചിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന് വിവിധ െറസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.