സത്യസന്ധതയുടെ പാഠം പകർന്ന് വിദ്യാർഥികൾ
text_fieldsകാലടി: കളഞ്ഞുപോയ പഴ്സ് വിദ്യാർഥികളായ ഡേവിഡ്, എൽവിൻ എന്നിവരുടെ സത്യസന്ധതയിൽ ഉടമസ്ഥന് തിരികെ കിട്ടി. കുട്ടികൾ വീടിന് മുന്നിൽ സൈക്കിൾ ചവിട്ടുന്നതിനിടെയാണ് റോഡിൽനിന്ന് പഴ്സ് ലഭിച്ചത്. ഇരുപതിനായിരം രൂപ, എ.ടി.എം- ആധാർ കാർഡുകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് പഴ്സിൽ ഉണ്ടായിരുന്നത്. ആധാർ കാർഡിലെ മേൽവിലാസത്തിൽനിന്ന് പഴ്സിന്‍റെ ഉടമ മഞ്ഞപ്ര മേരിഗിരി സ്വദേശിയായ സുബ്രഹ്മണ്യനെ കണ്ടെത്തി കുട്ടികളും രക്ഷിതാക്കളും പഴ്സ് കൈമാറി.
മഞ്ഞപ്ര ആനപ്പാറ സ്വദേശി ചിറമേൽ ഡേവിസിന്‍റെയും ബീനയുടെയും മകനാണ് ഡേവിഡ്. വാതക്കാട് സെന്‍റ് ആൻസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ചിറമേൽ ലാലു, റിൻസി ദമ്പതികളുടെ മകനാണ് എൽവിൻ. മഞ്ഞപ്ര സെന്‍റ് മേരീസ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.