Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
Youth attacked case-accused
cancel
camera_alt

ക്രിസ്​റ്റിന്‍, ആഷിഖ്, സേവ്യര്‍

കാലടി: മഞ്ഞപ്രയില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മറ്റൂര്‍ യോർധനാപുരം പൊതിയക്കര പുത്തന്‍പുര വീട്ടില്‍ ക്രിസ്​റ്റിന്‍ (22), പൊതിയക്കര വള്ളൂരാന്‍ വീട്ടില്‍ ആഷിഖ്​ (22), കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍ (51) എന്നിവരെയാണ് കാലടി ​പൊലീസ് പിടികൂടിയത്. മഞ്ഞപ്രയില്‍ മറ്റൂര്‍ തോട്ടകം പള്ളിപ്പാടന്‍ വീട്ടില്‍ ഗോള്‍ബിനെയാണ് ആക്രമിച്ചത്. ഇവരെ കൂടാതെ ശ്യാം, ബെറ്റി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

പരിക്കേറ്റ ഗോള്‍ബിന്‍ ചികിത്സയിലാണ്. കാലടി മാണിക്യമംഗലം ബേബിക്കവല ഭാഗത്ത് ഷൈജുവി​െൻറ വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപിച്ച ശ്യാം, ബെറ്റി എന്നിവരടങ്ങിയ സംഘത്തിനെതിരെ പൊലീസിൽ പരാതി നല്‍കാന്‍ പറഞ്ഞതിലുള്ള വിരോധമാണ് ഗോള്‍ബിനെ ആക്രമിക്കാന്‍ കാരണമ​​ത്രേ.

ഒളിവില്‍ പോയ പ്രതികളെ പിടികൂടാൻ റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കി​െൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചിരുന്നു. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ടോണി, റെജി എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സംഘത്തില്‍ കാലടി ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് ബി.നായര്‍, അഭിജിത്ത്, എ.എസ്.ഐ അബ്​ദുൽ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestyouth attacked
News Summary - Three arrested for assaulting youth
Next Story