പെരിയാറിൽ ജലനിരപ്പ് ഉയർന്നു; പാലം നിർമാണം മുടങ്ങി
text_fieldsകാലടി: പെരിയാറിലെ ജലനിരപ്പ് ഉയർന്നതുമൂലം ശ്രീശങ്കര പാലത്തിന് സമാന്തരമായുള്ള പാലത്തിന്റെ നിർമാണം മുടങ്ങി. കനത്ത മഴയെത്തുടർന്ന് പുഴയിലെ ജലനിരപ്പ് തിങ്കളാഴ്ച പുലർച്ച ക്രമാതീതമായി ഉയർന്നിരുന്നു. മുന്നറിയിപ്പിലാതെ ഭൂതത്താൻകെട്ട് ഡാമും മറ്റ് ഡാമുകളും തുറന്നതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണമായത്.
പണി നടക്കുന്നതിനാൽ ഉപകരണങ്ങൾ പുഴയിലായിരുന്നു. വെള്ളം ഉയർന്നതോടെ ജനറേറ്ററും നിർമാണ സാമഗ്രികളും വെള്ളത്തിന് അടിയിലായി. നിർമാണം പുരോഗമിക്കുന്ന ഏഴ് സ്പാനും മുക്കാൽ ഭാഗത്തോളം മുങ്ങി. പാലത്തിനു സമീപത്തെ വെട്ടുവഴിക്കടവ് റോഡിൽ ക്രെയിൻ, എക്സ്കവേറ്ററുകൾ ഉൾപ്പെടെയുള്ളവ കയറ്റിയിട്ടിരിക്കുകയാണ്. മറുകരയായ താന്നിപ്പുഴ ഭാഗത്ത് പാലം നിർമാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുത്ത് നല്കാത്തതിനാൽ ജനറേറ്ററുകളും പൈലിങ് മെഷീനുകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.