ശബരി പാത സാമൂഹികവിരുദ്ധരുടെ പിടിയില്‍; പ്രതിരോധം തീര്‍ത്ത ആദിവാസി മൂപ്പന് ഏറ്റത് ക്രൂര മർദനം
text_fieldsകാലടി: ശബരിറെയിൽ പാതയും റെയില്‍വേ സ്റ്റേഷനും ചെങ്ങല്‍, വട്ടത്തറ പ്രദേശങ്ങളും മദ്യമയക്ക് മരുന്ന് വില്പനക്കാരുടെയും സാമൂഹികവിരുദ്ധരുടെയും പിടിയില്‍. ലഹരി മാഫിയക്കെതിരെ പ്രതിരോധം തീര്‍ത്ത ചെങ്ങല്‍ ട്രൈബര്‍ കോളനിയിലെ ആദിവാസി മൂപ്പന് വള്ളിക്കക്കുടി ഉണ്ണിയെ കഴിഞ്ഞ ദിവസം പട്ടാപകല്‍ നടുറോഡിലിട്ട് ഗുണ്ട സംഘം മര്‍ദിച്ച് അവശനാക്കി.
സംഭവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യം പരിശോധിച്ച് ചെങ്ങലില്‍ നിന്നും മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയില്‍ ശബരി റയില്‍ പാലത്തിന് സമീപം യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാഞ്ഞൂര്‍ സ്വദേശിക്ക് കുത്തേറ്റിരുന്നു. കാട് മൂടി കിടക്കുന്ന റെയില്‍ പാതയും അനുബന്ധ പ്രദേശങ്ങളും ലഹരി മാഫിയകളുടെ ഇടത്താവളമാണ്. പുറം ഭാഗങ്ങളില്‍ നിന്നുളള നിരവധി യുവാക്കളും അന്തർ സംസ്ഥാന തൊഴിലാളികളും മറ്റു സ്ഥലങ്ങളില്‍ നിന്നും രാപ്പകല്‍ ഇവിടെ എത്തുന്നുണ്ട്.
അടിപിടിയും ഒച്ചപാടുകളും ഏറ്റുമുട്ടലുകളും ദിവസവും നടക്കുന്നതായി വീട്ടമ്മമാര്‍ പറയുന്നു. ഭയപ്പാട് മൂലം പരിസരവാസികള്‍ ഇരുട്ടിയാല്‍ പുറത്തിറങ്ങാത്ത അവസ്ഥയാണ്. ലഹരി വസതുക്കള്‍ വില്‍ക്കാനും വാങ്ങാനുമാണ് സാമൂഹ്യവിരുദ്ധര്‍ വരുന്നത്. പ്രദേശമാകെ ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി ഉത്പന്നങ്ങളുടെ കവറുകളും ഗര്‍ഭനിരോധന ഉറകളും നിരന്നു കിടക്കുകയാണ്. എക്സൈസ്-പൊലീസ് സംഘങ്ങള്‍ രാത്രികാല പെട്രോളിങ് നടത്താന്‍ തയാറാകണമെന്ന് വിവിധ യുവജന സംഘടനകള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.