Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightനിരോധിത ലഹരി...

നിരോധിത ലഹരി പദാര്‍ഥങ്ങളുമായി കളമശ്ശേരിയിൽ 11 പേര്‍ പിടിയിൽ

text_fields
bookmark_border
arrest
cancel

ക​ള​മ​ശ്ശേ​രി: നി​രോ​ധി​ത ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ളാ​യ എം.​ഡി.​എം.​എ, ക​ഞ്ചാ​വ് എ​ന്നി​വ കൈ​വ​ശം​വെ​ച്ച കേ​സു​ക​ളി​ല്‍ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 11 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. നി​രോ​ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ള്‍ യു​വാ​ക്ക​ള്‍ക്കി​ട​യി​ല്‍ വ്യാ​പ​ക​മാ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ക​ള​മ​ശ്ശേ​രി പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 15.45 ഗ്രാം ​എം.​ഡി.​എം.​എ കൈ​വ​ശം​വെ​ച്ച​തി​ന് ക​ള​മ​ശ്ശേ​രി വി​ദ്യാ​ന​ഗ​ർ, എ​ട്ടു​കാ​ട്ടി​ൽ വീ​ട്ടി​ൽ ഇ.​കെ. ഉ​നൈ​സ് (31), 4.40 ഗ്രാം ​എം.​ഡി.​എം.​എ കൈ​വ​ശം​വെ​ച്ച​തി​ന് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് മ​ലൈ​തൈ​ക്കാ​വ് ത​ല​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ടി.​എ​സ്. ഷി​നാ​സ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ്ര​ധാ​നി​ക​ൾ.

ക​ള​മ​ശ്ശേ​രി ടൗ​ൺ​ഹാ​ളി​ന് സ​മീ​പം ചു​വ​പ്പ്​ നി​റ​മു​ള്ള കാ​റി​ൽ വ​ന്ന ഒ​രാ​ൾ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യം വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷി​നാ​സ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ എം.​ഡി.​എം.​എ ഇ​വ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തി​യ ആ​ളെ​പ്പ​റ്റി സൂ​ച​ന ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​നൈ​സ്​ ച​ങ്ങ​മ്പു​ഴ ഗ്രൗ​ണ്ട് ഭാ​ഗ​ത്തു​നി​ന്ന്​ പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.

മു​ന്തി​യ ജീ​പ്പി​ൽ ക​റ​ങ്ങി​ന​ട​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ്ര​തി​ക​ള്‍ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന കാ​റു​ക​ൾ സ​ര്‍ക്കാ​റി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ക​ള​മ​ശ്ശേ​രി സി.​ഐ വി​പി​ൻ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ. ​വി​നോ​ജ്, കെ.​പി. അ​ജ​യ​കു​മാ​ർ, എ.​എ​സ്. സു​നി​ൽ​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​നു, ഇ​സ​ഹാ​ക്, ശ്രീ​ജി​ത്, ശ്രീ​ജി​ഷ്, ഷ​മീ​ര്‍, സി.​പി.​ഒ​മാ​രാ​യ ഷി​ബു, കൃ​ഷ്ണ​രാ​ജ്, വി​നീ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നി​ടെ ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഒ​മ്പ​ത് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ആ​ള്‍ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

തൃ​ശൂ​ർ പു​ന്ന​യൂ​ർ വാ​ലി​പ​റ​മ്പി​ൽ സ​ജാ​ദ് (21), കൂ​നം​തൈ അ​റ​ക്ക​പ്പു​റം ലി​യാ​ക്ക​ത്ത​ലി (29), മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പു​ത്തൂ​ർ​പ്പ​ള്ളി പാ​റേ​ക്ക​ൽ വീ​ട്ടി​ൽ മി​ഥു​ൻ ലാ​ൽ (21), മു​ണ്ണി​യൂ​ർ എ​ള​യം ചേ​രി വീ​ട്ടി​ൽ ഇ. ​അ​നു​രാ​ഘ് (22), കൊ​ല്ലം അ​ന്ന​മ​ന​ട പാ​ർ​വ​തി ഭ​വ​ൻ എ​സ്. ശ​ര​ത് (26), ഇ​ട​പ്പ​ള്ളി ചു​റ്റു​പാ​ട്ക​ര, എ​ള​വ​ങ്ങാ​ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (24), കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ത​ട്ടാ​ൻ ക​ട​വി​ൽ അ​ൽ​താ​ഫ് ടി.​എ​ച്ച്.(25), തൃ​ശൂ​ർ കൊ​ര​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഇ​റ​യാ​ൻ കു​ടി സ​ഹാ​യി പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ബി​ലാ​ൽ (21), കു​ള​യി​ടം ചെ​റു​വ​ല്ലൂ​ർ താ​ലി​യ​ത്ത് വീ​ട്ടി​ൽ അ​മീ​ർ സു​ഹൈ​ൽ (24) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugscrime newsKalamasseryErnakulam News
News Summary - 11 people arrested with prohibited intoxicants in Kalamassery
Next Story