കളമശ്ശേരി കാൻസർ സെന്‍ററിന് 14.5 കോടി; മറ്റ് പദ്ധതികൾക്ക് 15 കോടി -മന്ത്രി പി. രാജീവ്
text_fieldsകളമശ്ശേരി: കൊച്ചി കാൻസർ സെന്‍റർ നിർമാണത്തിന് 14.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കാൻസർ സെന്‍റർ നിർമാണം പൂർത്തിയാക്കുന്നതിന് ഏറെ സഹായകരമായ നിലപാടാണ് ബജറ്റ് വകയിരുത്തലിലൂടെ നടത്തിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കുന്നുകര-കരുമാല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുന്ന്-കോട്ടപ്പുറം പാലം നിർമാണത്തിന് 10 കോടിയും ഏലൂർ നഗരസഭയിലെ മുട്ടാർ റോഡ്-ഫാക്ട് കവല റോഡ് സ്ഥലം ഏറ്റെടുക്കുന്നതിനും വീതി കൂട്ടുന്നതിനുമായി അഞ്ചുകോടിയും അനുവദിച്ചിട്ടുണ്ട്.
എടയാർ - മുപ്പത്തടം നാലുവരി റോഡ്, കരുമാല്ലൂർ പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് തൈത്തറക്കടവ് റോഡ്, മാഞ്ഞാലി തോടിന് കുറുകെയുള്ള കളത്തിക്കടവ് പാലം നിർമാണം, ആലുപുരം-കൈന്‍റിക്കര പാലം നിർമാണം, ഏലൂക്കര-ഉളിയന്നൂർ പാലത്തിന്‍റെ അവശേഷിക്കുന്ന പ്രവൃത്തികൾ, എച്ച്.എം.ടി ജങ്ഷൻ -മെഡിക്കൽ കോളജ് റോഡ് സൗന്ദര്യവത്കരണം, കളമശ്ശേരി നഗരസഭയിലെ റോഡുകളുടെ ആഴം വർധിപ്പിക്കൽ,
ഇടപ്പള്ളി-മൂവാറ്റുപുഴ റോഡിൽ വള്ളത്തോൾ ജങ്ഷൻ മുതൽ കങ്ങരപ്പടി ജങ്ഷൻ വരെ വീതികൂട്ടൽ, അങ്ങാടിക്കടവ് പാലം നിർമാണം, ആലങ്ങാട് -കാരിപ്പുഴ പാലം നിർമാണം, കോട്ടപ്പുറം-കൂനമ്മാവ് റോഡിലെ കൊങ്ങോർപ്പിള്ളി ജങ്ഷൻ വീതികൂട്ടലും നവീകരണവും എന്നീ പ്രവൃത്തികൾക്കായി ടോക്കൺ തുകയും ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായി മന്ത്രി പി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.