ആസിഫലി ഇനി അനാഥനല്ല; തണലായി പീസ് വാലി
text_fieldsകളമശ്ശേരി: 43 വർഷം ജീവിച്ച വീട്ടിൽനിന്ന് കോതമംഗലം പീസ് വാലിയിലേക്ക് പുറപ്പെടാൻ ഇറങ്ങുമ്പോൾ അവ്യക്തമായ ഭാഷയിൽ എന്തോ പറയുന്നുണ്ടായിരുന്നു ആസിഫലി. ഉമ്മക്കും സഹോദരങ്ങൾക്കും ഒപ്പം കഴിഞ്ഞിരുന്ന നല്ല നാളുകൾ ഓർത്ത് അവരോട് യാത്ര പറയുന്നതാവും മാനസിക വെല്ലുവിളി നേരിടുന്ന ബാല്യം അവസാനിക്കാത്ത ഈ മധ്യവയസ്കൻ. എലൂർ വടക്കുംഭാഗം ഡിപ്പോവിന് സമീപം മണലിപറമ്പിൽ വീട്ടിലാണ് ആസിഫലിയും കുടുംബവും താമസിച്ചിരുന്നത്. ഒരു കുടുംബത്തിലെ നാല് മക്കളും മാനസിക വെല്ലുവിളികൾ നേരിടുന്ന ദയനീയ അവസ്ഥ. മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരനും നേരത്തേ മരണപ്പെട്ടു. 35വർഷം മുമ്പ് പിതാവും മരിച്ചു. മാതാവ് ആയിഷ ആറുവർഷം മുമ്പും മരണപ്പെട്ടതോടെ ആസിഫ് തീർത്തും അനാഥനായി.
ആസിഫിനെ പരിചരിക്കാൻ, എലൂർ മഹല്ല് ഹോംനഴ്സിനെ ഏർപ്പെടുത്തിയിരുന്നെങ്കിലും അനാരോഗ്യം കാരണം ഈ സംവിധാനവും അപര്യാപ്തമായ സാഹചര്യത്തിലാണ് പ്രദേശത്തെ പൊതുപ്രവർത്തകരും മഹല്ല് ഭാരവാഹികളും പീസ് വാലിയെ സമീപിക്കുന്നത്. ദുരവസ്ഥ നേരിട്ട് മനസ്സിലാക്കിയ പീസ് വാലി ഭാരവാഹികൾ സ്ഥാപനത്തിന് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.