എ.ടി.എം മെഷീനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി പണം അപഹരിക്കാൻ ശ്രമം
text_fieldsകളമശ്ശേരി: എ.ടി.എം മെഷീനിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൗണ്ടറിൽനിന്ന് പണം അപഹരിക്കാൻ ശ്രമം. കൊച്ചി സർവകലാശാല എസ്.ബി.ഐ ബ്രാഞ്ചിെൻറ എ.ടി.എം കൗണ്ടറിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ടരയോടെ കൗണ്ടറിനകത്തുനിന്ന് പുക ഉയരുന്നത് സർവകലാശാല സെക്യൂരിറ്റി വിഭാഗത്തിെൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ ബാങ്കിനെ വിവരം അറിയിച്ചതനുസരിച്ച് സാങ്കേതിക വിദഗ്ധനെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണെമന്ന നിഗമനത്തിലെത്തി. പിറ്റേ ദിവസം ഉച്ചയോടെ യന്ത്രത്തിെൻറ തകരാർ പരിഹരിക്കാൻ നോക്കുമ്പോഴാണ് കവർച്ച ശ്രമമാണെന്ന് മനസ്സിലായത്. മെഷീനകത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ പടർന്ന് യന്ത്രത്തിന് കേടുപാട് സംഭവിളക്കുകയും കൗണ്ടറിെൻറ മേൽഭാഗവും ഭിത്തിയിലെ ബോർഡുകളും നശിക്കുകയും ചെയ്തു. കവർച്ച ശ്രമമാണെന്ന് മനസ്സിലായതോടെ ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
ഷോൾഡർ ബാഗ് തൂക്കിയെത്തിയ യുവാവാണ് കൗണ്ടറിൽ കയറിയതെന്ന് സി.സി.ടി.വി ദൃശ്യത്തിൽനിന്ന് മനസ്സിലായിട്ടുണ്ട്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.