വാടക കുടിശ്ശിക; മെട്രോ യാഡിൽ നിന്ന് യന്ത്ര സാമഗ്രികൾ നീക്കുന്നത് വിലക്കി
text_fieldsകളമശ്ശേരി: ഫാക്ട് ഭൂമിയിൽ പ്രവർത്തിക്കുന്ന മെട്രോ യാഡിൽനിന്ന് യന്ത്രസാമഗ്രികൾ നീക്കുന്നത് വാടക കുടിശ്ശികയുടെ പേരിൽ ഫാക്ട് വിലക്കി. വല്ലാർപാടം പാത പഴയ ആനവാതിലിന് സമീപം പ്രവർത്തിക്കുന്ന മെട്രോ യാഡിൽനിന്നുള്ള യന്ത്രസാമഗ്രികളുടെ നീക്കമാണ് വിലക്കിയത്. ഒരുവർഷത്തിനടുത്ത് വാടക കുടിശ്ശിക നൽകാനുള്ളതിന്റെ പേരിലാണ് വിലക്കെന്ന് അറിയുന്നു.
2013ലാണ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി യാഡ് ഫാക്ട് വിട്ടുനൽകിയത്. പത്ത് ഏക്കറോളം സ്ഥലമാണ് മാസവാടകക്ക് നൽകിയത്. ജൂലൈയോടെ കരാർ കാലാവധി അവസാനിക്കുകയാണ്.
ഇതിന്റെ ഭാഗമായി യന്ത്രസാമഗ്രികൾ നീക്കാൻ തുടങ്ങിയിരുന്നു. ഇതുസംബന്ധമായി ഫാക്ട് മെട്രോ അധികൃതർ തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.