ബോർഡുകൾ ഗതാഗതതടസ്സം തീർക്കുന്നു
text_fieldsകളമശ്ശേരി: പൊതുമേഖല സ്ഥാപനത്തിലെ പ്ലാൻറ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് റോഡുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്യാത്തത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
ഏലൂരിലെ ടി.സി.സി കമ്പനിയുടെ പുതിയ പ്ലാൻറ് ഉദ്ഘാടനത്തിന് സ്ഥാപിച്ച ബോർഡുകളാണ് ദുരിതമാകുന്നത്.
ഒരാഴ്ച മുമ്പായിരുന്നു പ്ലാൻറ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചത്. അതിന് ദിവസങ്ങൾക്ക് മുമ്പാണ് ദേശീയ പാതയോരങ്ങളിലടക്കം ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ നാലുദിവസം മുമ്പ് മുന്നിൽ പോയ ബൈക്ക് കാരനെ കണ്ട് ബ്രേക്കിട്ട മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം മറിഞ്ഞ സംഭവം നടന്ന യു ടേണിന് സമീപത്ത് സ്ഥാപിച്ച ബോർഡും നീക്കം ചെയ്യതിട്ടില്ല.
കൂടാതെ മറ്റ് പല പ്രധാന സ്ഥലങ്ങളിലും ബോർഡ് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പാതയോരങ്ങളിൽ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കുന്നതിൽ ഹൈകോടതി വിലക്കുള്ളതാണ്.
ഈ സാഹചര്യത്തിലാണ് സർക്കാർ സ്ഥാപനം തന്നെ നിയമലംഘനം നടത്തുന്നത്. അതേസമയം, ചടങ്ങുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കാൻ കമ്പനി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയതാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.