കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണ പദ്ധതി ഉടൻ -മന്ത്രി രാജീവ്
text_fieldsകളമശ്ശേരി: മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എല്ലാ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം നൽകുന്ന പ്രത്യേക പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മണ്ഡലത്തിലെ വിദ്യാർഥികളുടെ പഠനമികവിന് ഏർപ്പെടുത്തിയ 'ആകാശ മിഠായി' സീസൺ 2 പുരസ്കാരങ്ങളുടെ വിതരണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. മനാഫ്, സുരേഷ് മുട്ടത്തിൽ, സൈന ബാബു, കൗൺസിലർ അംബിക ചന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജെ.അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
കൗശൽ കേന്ദ്രം സ്ഥാപിക്കും
കളമശ്ശേരി: നൈപുണ്യവികസനം ലക്ഷ്യമിട്ട് കളമശ്ശേരി മണ്ഡലത്തിൽ കൗശൽ കേന്ദ്രം സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മുഖേനയാണ് പുതിയ കേന്ദ്രം ആരംഭിക്കുക. നൈപുണി വികസനം ലക്ഷ്യമിട്ട് വിവിധ കോഴ്സുകൾ കൗശൽ കേന്ദ്രയിൽ ആരംഭിക്കും. ആധുനികവും പരമ്പരാഗതവുമായ തൊഴിൽ പരിശീലനത്തിന് പ്രാധാന്യം നൽകുന്ന കോഴ്സുകളും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സ്കില്ലിങ് കളമശ്ശേരി യൂത്ത് പദ്ധതിയുടെ ഭാഗമായാണ് കൗശൽ കേന്ദ്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.