Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2023 3:12 AM GMT Updated On
date_range 28 Feb 2023 3:12 AM GMTസ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ ബസ് കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
കളമശ്ശേരി: ഇടപ്പള്ളി -പുക്കാട്ടുപടി റോഡിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി. ഇടപ്പള്ളി ടോൾ ജങ്ഷനിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
പുക്കാട്ടുപടി -ഐലൻഡ് റൂട്ടിലോടുന്ന ബസ് സ്കൂട്ടറിൽ തട്ടി മുന്നോട്ട് നീങ്ങിയതോടെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാർ നാട്ടുകാരുടെ സഹായത്തോടെ ബസ് തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. പിന്നാലെ കേസെടുത്തു. നിസാര പരിക്കേറ്റ യാത്രക്കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story