കുട്ടികളുടെ പഠനം; അധികൃതരുടെ കനിവ് തേടി ബിഹാറി കുടുംബം
text_fieldsകളമശ്ശേരി: തെരുവിൽ പിറന്നുവീണതിനാൽ ജനന സർട്ടിഫിക്കറ്റില്ല. ഇതോടെ പഠനത്തിന് വഴിയില്ലാതെ അന്തർ സംസ്ഥാന കുട്ടികൾ അധികൃതരുടെ കനിവിന് കാത്തിരിക്കുകയാണ്. ബിഹാർ സ്വദേശികളായ മുഹമ്മദ് മുന്ന, ഭാര്യ മെഹറുന്നിസ ദമ്പതികളുടെ കുടുംബത്തിലെ കുട്ടികൾക്കാണ് പഠിക്കാനും തുടർന്നുള്ള ജീവിതത്തിനുമായി അധികൃതരുടെ കനിവ് തേടുന്നത്.
ഭക്ഷണവിതരണത്തിനിടെ നോർത്ത് പാലത്തിനടിയിലാണ്, ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കൈക്കുഞ്ഞും മറ്റ് രണ്ട് മക്കളുമായി കഴിയുന്ന കുടുംബത്തെ കനിവ്, തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ കാണുന്നത്.
ഉടൻ കോർപറേഷെനയും െപാലീസിെനയും ചൈൽഡ് വെൽെഫയർ കമ്മിറ്റിെയയും അറിയിച്ചു. അവരുടെ സാന്നിധ്യത്തിൽ കുടുംബത്തെ തണൽ പ്രവർത്തകർ ഏറ്റെടുത്ത് എറണാകുളത്ത് താമസിക്കാൻ താൽക്കാലിക സൗകര്യം ഏർപ്പെടുത്തി നൽകി. പിന്നീട് മണപ്പാട്ടിപ്പറമ്പിനടുത്ത് മറ്റൊരു വീടെടുത്ത് താമസ സൗകര്യമൊരുക്കി നൽകി.
ഇതിനിടെ, ഭർത്താവ് താമസ സ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് അവർക്ക് അവിടെനിന്ന് ഒഴിയേണ്ടിവന്നു. തുടർന്ന് വീണ്ടും തെരുവിൽ അഭയം തേടിയ കുടുംബത്തെ തണൽ പ്രവർത്തകർ ഏലൂരിൽ തണൽ കോവിഡ് ഹെൽപ് പ്രവർത്തകനായ നൂറുദ്ദീെൻറ ഉടമസ്ഥതയിെല വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. മൂന്ന് പെൺകുട്ടികളടങ്ങിയ കുടുംബത്തിന് കുട്ടികളുടെ പഠനമാണ് പ്രധാനം. തെരുവിൽ ജനിച്ചവരായതിനാൽ ജനന സർട്ടിഫിക്കറ്റടക്കം സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിന് ചൈൽഡ് വെൽെഫയർ അടക്കമുള്ളവരുടെ സഹായത്തിന് കാത്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.