ജലാശയങ്ങളിലെ ശുചീകരണം 20 ദിവസം കൊണ്ട് പൂർത്തിയാക്കും -മന്ത്രി പി. രാജീവ്
text_fieldsകളമശ്ശേരി: ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് ചളിയും എക്കലും പോളയും നീക്കംചെയ്യുന്ന ഓപറേഷൻ വാഹിനിയുടെ രണ്ടാംഘട്ടം 20 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രണ്ടാംഘട്ടം ആരംഭിച്ച മുട്ടാർ പുഴയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. മുട്ടാർ പുഴ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉൾപ്പെടെ ജില്ലയിലെ പ്രധാന 38 ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതാണ് ഓപറേഷൻ വാഹിനിയുടെ രണ്ടാംഘട്ടം. കലക്ടർ എൻ.എസ്.കെ. ഉമേഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.