കളമശ്ശേരിയിലെ യാത്രക്ലേശം പരിഹരിക്കാൻ സമഗ്ര പദ്ധതി
text_fieldsകൊച്ചി: ജില്ലയിലെ പ്രധാന വ്യവസായിക മേഖലയും ആരോഗ്യകേന്ദ്രവുമായ കളമശ്ശേരിയിലെ യാത്രക്ലേശം പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് ഗതാഗത വകുപ്പ്. എച്ച്.എം.ടി ജങ്ഷനിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി ഷട്ട്ൽ സർവിസ്, നിർത്തിവെച്ച 40 സർവിസുകൾ പുനരാരംഭിക്കൽ, സിറ്റി സർക്കുലർ ബസ് തുടങ്ങിയവയാണ് അടിയന്തരമായി നടപ്പാക്കുന്നത്.
വ്യവസായമന്ത്രി പി. രാജീവിെൻറ അധ്യക്ഷതയിൽ ഗതാഗതമന്ത്രി ആൻറണി രാജു പങ്കെടുത്ത ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽനിന്നാണ് മെഡിക്കൽ കോളജിലേക്കുള്ള കെ.എസ്.ആർ.ടി.സി ഷട്ട്ൽ സർവിസ് തുടങ്ങുക. രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നുവരെ സർവിസ് നടത്തും. ജനുവരി എട്ടിന് രാവിലെ ഒമ്പതിന് മന്ത്രിമാരായ ആൻറണി രാജു, പി. രാജീവ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 10 രൂപയാണ് ടിക്കറ്റ് നിരക്ക്.നിലവിൽ ആവശ്യത്തിന് ബസില്ലാത്തതിനാൽ യാത്രദുരിതം ഏറെയുള്ള റൂട്ടാണിത്.
ജില്ലയുടെ പലഭാഗങ്ങളിൽനിന്ന് മെഡിക്കൽ കോളജിലേക്കും കൊച്ചി കാൻസർ സെൻററിലേക്കുമെത്തുന്ന നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ പൊതുഗതാഗത സംവിധാനമില്ലാതെ വലയുകയാണ്.
പുതിയ സർവിസ് തുടങ്ങുന്നതോടെ ഈ പ്രയാസത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റിന് സ്പോൺസർമാരെ ലഭിച്ചാൽ സൗജന്യ സർവിസും നടപ്പാക്കും.
• സിറ്റി സർക്കുലർ ബസ്
തിരുവനന്തപുരം നഗരത്തിെൻറ മാതൃകയിൽ കളമശ്ശേരി നഗരം കേന്ദ്രീകരിച്ച് ബസുകൾ ഇടതടവില്ലാതെ ഓടുന്ന സംവിധാനമാണിത്. നിലവിൽ ബസ് റൂട്ടുകളില്ലാത്തതും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതുമായ പ്രദേശങ്ങളിലേക്ക് യഥേഷ്ടം സർവിസ് നടത്തുകയാണ് ലക്ഷ്യം.
10 മിനിറ്റ് ഇടവേളകൾക്കുള്ളിലുള്ള സർവിസുകളാണ് ലക്ഷ്യമിടുന്നത്. ഇതിന് എത്ര ബസ് വേണം, ഏതെല്ലാം റൂട്ടുകളിൽ സർവിസ് നടത്തണം തുടങ്ങിയ കാര്യങ്ങളിൽ വിശദപഠനം ആവശ്യമാണ്. ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
• സർവിസുകൾ പുനരാരംഭിക്കൽ
നിലവിൽ കളമശ്ശേരി മേഖലയിൽ 40 സർവിസുകൾ കോവിഡ് സാഹചര്യത്തിലും മറ്റും നിർത്തിവെച്ചിട്ടുണ്ട്. ഇത് അടിയന്തരമായി പുനഃസ്ഥാപിക്കും. ജനുവരി 20ന് ബസുകൾ സർവിസ് തുടങ്ങും. ഇതിനായി ആവശ്യമെങ്കിൽ ശബരിമല സീസൺ അവസാനിക്കുന്നതോടെ ജീവനക്കാരെയും ബസുകളും വിന്യസിക്കും. ഇതോടൊപ്പം മാട്ടുപുറം-പറവൂർ റൂട്ടിലെ ബസ് ജനുവരി ഒന്നു മുതൽ ആരംഭിക്കാനും സ്ഥല ലഭ്യതക്കനുസരിച്ച് കളമശ്ശേരിയിൽ കെ.എസ്.ആർ.ടി.സി റിസർവേഷൻ സെൻറർ തുടങ്ങാനും യോഗത്തിൽ തീരുമാനമായി. ദീർഘദൂര സർവിസുകളെ കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായി. ഇതു സംബന്ധിച്ച കാര്യങ്ങൾ പഠിക്കുമെന്ന് മന്ത്രി അറിയിച്ചു.
• വേണം കൂടുതൽ ബസുകൾ
15 പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അടിയന്തരമായി ജില്ലയിൽ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ് യോഗത്തിൽ അറിയിച്ചു. ഇതിൽ അെഞ്ചണ്ണം ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി മറുപടി നൽകി. 12 ഡ്രൈവർമാരെയും 12 കണ്ടക്ടർമാരെയും അനുവദിക്കും.
വ്യവസായ മേഖല കേന്ദ്രീകരിച്ച് കമ്പനികളിലെ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവിസുകൾ ആരംഭിക്കണമെന്ന് പി. രാജീവ് ആവശ്യപ്പെട്ടു.
ആലുവ-കളമശ്ശേരി-തൃപ്പൂണിത്തുറ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ് സർവിസ് പരിഗണിക്കണം. ആലുവ-മെഡിക്കൽ കോളജ് റൂട്ടിൽ നിർത്തിെവച്ച സർവിസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു. പത്തടിപ്പാലം പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ സാഹിബ്, മധ്യമേഖല ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.