സയൻസ് പാർക്കിലെ ശുദ്ധജല തടാകം മലിനമാക്കൽ; കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ്
text_fieldsകളമശ്ശേരി: സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകം രാസമാലിന്യവും സെപ്റ്റിക്മാലിന്യവും ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ് നൽകി.
പൊതുജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും പരിസ്ഥിതി ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ശുദ്ധജല തടാകത്തെ മലിനമാക്കുകയും ചെയ്ത സംഭവത്തിലാണ് നോട്ടീസ്.
മുനിസിപ്പൽ ആക്ട് പ്രകാരം ശിക്ഷാർഹമായ നടപടിയായതിനാൽ നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പ്രവൃത്തി നിർത്തിവെച്ച് രേഖാമൂലം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
അല്ലാത്ത പക്ഷം മലിനജലം ഒഴുക്കിവിടുന്നതിനായി നിർമിച്ചിട്ടുള്ള കനാൽ മൂടുകയും നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.
സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ സ്ഥലത്തെത്തി പരിശോധന നടത്തി. ചുരുക്കം ചില കമ്പനികൾ ഒഴികെ ഒന്നിനുപോലും അനുമതി നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.