ഒടുവിൽ കണ്ടെത്തി, ഏലൂരിലെ കുടിവെള്ള ക്ഷാമത്തിന്റെ കാരണം
text_fieldsകളമശ്ശേരി: ഏലൂരിൽ എട്ട് ദിവസമായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കുടിവെള്ള ക്ഷാമത്തിന്റെ കാരണം കണ്ടെത്തി. ഫാകട് പെട്രോ കെമിക്കലിന് സമീപം റോഡിന് കുറുകെ ശുദ്ധജല പൈപ്പ് കടന്ന് പോകുന്ന ഭാഗത്തുണ്ടായ ചോർച്ചയാണ് കണ്ടെത്തിയത്.
തുടർച്ചയായി ഏലൂരിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനയിലായിരുന്നു വാട്ടർ അതോറിറ്റി.
വെള്ളം ലഭിക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതേ തുടർന്നുള്ള ശനിയാഴ്ച ഏഴാം ദിവസത്തെ പരിശോധനക്കിടെയാണ് രാത്രിയിൽ ചോർച്ച കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ ചോർച്ച മാറ്റാനുള്ള പ്രവൃത്തി രാത്രിയിലും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.