ഏലൂർ നഗരസഭ ടൗൺ ഹാൾ പ്രവർത്തനസജ്ജം
text_fieldsകളമശ്ശേരി: വ്യവസായകേന്ദ്രമായ ഏലൂരിൽ നഗരസഭ ടൗൺ ഹാൾ നിർമാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുന്നു. പാതാളത്ത് മൂന്ന് നിലയിലായുള്ള ഹാളിന് പ്രധാനഹാൾ, ഭക്ഷണശാല, അടുക്കള, രണ്ട് മുറികൾ, സ്റ്റേജ് എന്നീ സൗകര്യങ്ങളാണുള്ളത്.
ജൂലൈ ഒന്നുമുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാർക്കിങ് സൗകര്യം ഹാളിന് പുറത്ത്. കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്ക് നിശ്ചിത ഫോറത്തിൽ ആറുമാസം മുതൽ മൂന്നുദിവസം മുമ്പ് വരെ അപേക്ഷ നൽകാം. എ.സിയോടെയും ഇല്ലാതെയും ഹാൾ അനുവദിക്കും. എ.സി പ്രവർത്തിപ്പിക്കാൻ ഡീസൽ വാങ്ങി നൽകണം. നഗരസഭ കൗൺസിൽ യോഗം വാടക നിരക്കുകൾ അംഗീകരിച്ചു. വാടകത്തുകയും ജി.എസ്.ടിയും നിശ്ചിത നിരക്കിലുള്ള ഡെപ്പോസിറ്റും നൽകണം. മെയിൻഹാൾ, ഭക്ഷണശാല, മുറികൾ, അടുക്കള, സ്റ്റേജ് എന്നിവക്ക് എ.സിയോടെ 45,000 രൂപയും എ.സിയില്ലാതെ 25,000 രൂപയും വാടക നൽകണം.
സ്റ്റേജ് മുറികൾ എന്നിവ ഒഴികെ എ.സിയോടെ എട്ടുമണിക്കൂറിന് 35,000വും എ.സി ഇല്ലാതെ 30,000വും രൂപയാണ് വാടക. 10,000 രൂപയാണ് ഡെപ്പോസിറ്റ് തുക. ഡൈനിങ് ഹാൾ, അടുക്കള എന്നിവക്ക് മാത്രമായി എ.സിയോടെ എട്ട് മണിക്കൂറിന് 20,000വും എ.സിയില്ലാതെ 15,000വും വാടകയും 5000 രൂപ ഡെപ്പോസിറ്റും നൽകണം. മെയിൻ ഹാൾ മാത്രം 12 മണിക്കൂറിന് എ.സിയോടെ 30,000വും എ.സിയില്ലാതെ 20,000വും വാടക നൽകണം. മെയിൻ ഹാൾ നാല് മണിക്കൂറിന് എ.സിയോടെ വാടക 10,000വും ഡെപ്പോസിറ്റ് 5000വും നൽകണം. എ.സി ഇല്ലാതെ 7000വും ഡെപ്പോസിറ്റ് 2000വുമാണ്. ഡൈനിങ് ഹാൾ മാത്രം നാല് മണിക്കൂറിന് എ.സിയോടെ 10,000വും എ.സിയില്ലാതെ 5000വുമാണ് വാടക.
ഡെപ്പോസിറ്റ് 2000 രൂപ. ടിക്കറ്റ് പ്രോഗ്രാമുകൾക്ക് ഡൈനിങ് ഹാളിന് എ.സിയോടെ 15,000 രൂപ വാടകയും 5000 രൂപ ഡെപ്പോസിറ്റും നൽകണം. ഡെപ്പോസിറ്റ് തുക പരിപാടിക്ക് ശേഷം തിരിച്ചുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.