പരിസര മലിനീകരണം: മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭയുടെ നോട്ടീസ്
text_fieldsകളമശ്ശേരി: മലിനജലം പൊട്ടിയൊലിച്ച് കിടക്കുന്നതിനാലും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന്റെ പേരിലും ഗവ. മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. മെഡിക്കൽ കോളജ് ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം കൂടുതലെന്ന നവകേരള സദസ്സിൽ ലഭിച്ച പരാതിയിൽ നടത്തിയ പരിശോധനയിലാണ് നടപടി.
മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിർമാണത്തിലുള്ള കാൻസർ സെന്ററിന്റെ ബേസ്മെന്റിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും വെള്ളം വ്യാപകമായി കെട്ടിക്കിടക്കുകയാണ്. സി വേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നുള്ള വെള്ളം തൊട്ടടുത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായും ഹോസ്റ്റലിൽനിന്നുള്ള സി വേജ് ലൈൻ പല ഭാഗങ്ങളിലും പൊട്ടിയൊലിച്ച് കിടക്കുന്നതായും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായും കണ്ടെത്തി. ഏഴ് ദിവസത്തിനകം അടിയന്തര നടപടി സ്വീകരിച്ച് വിവരം രേഖാമൂലം അറിയിക്കണമെന്ന് സൂചിപ്പിച്ചാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നഗരസഭ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.