കളമശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം
text_fieldsകളമശ്ശേരി: കളമശ്ശേരിയിൽ പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് മോഷണം. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം അബൂബക്കറിന്റെ വീട്ടിലും തൃക്കാക്കര മാവേലി നഗറിൽ സിക്സ്ത് ക്രോസ് റോഡിൽ ആനന്ദവല്ലി അമ്മയുടെ വീട്ടിലുമാണ് മോഷണം നടന്നന്നത്. രണ്ട് വീടുകളിലും താമസക്കാർ സ്ഥലത്തില്ലാത്തതിനാൽ നഷ്ടപ്പെട്ടത് എന്തെക്കെയെന്ന് വ്യക്തമായിട്ടില്ല. സ്വർണവും പണവും നഷ്ടപ്പെട്ടതായാണ് സൂചന. വീടുകളിലെ മുൻവാതിലുകൾ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ കിടപ്പ് മുറികളിലെ അലമാരകളും മേശയും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അബൂബക്കറും കുടുംബവും കാശ്മീരിൽ പോയിരിക്കുകയാണ്. ആനന്ദവല്ലിയമ്മ കുടുംബസമേതം മുംബൈയിലുമാണ്. സമീപത്തെ അടഞ്ഞ് കിടന്ന വീട്ടിലെ ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്ത് കയറി മതിൽ ചാടിക്കടന്നാണ് അബൂബക്കറിന്റെ വീട്ടിൽ കയറിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.