ഇന്ത്യ സ്വച്ഛത ലീഗ്: വിപുലമായ പ്രവർത്തനങ്ങളുമായി കളമശ്ശേരി, ഏലൂർ നഗരസഭകൾ
text_fieldsകളമശ്ശേരി: സ്വച്ഛ് ഭാരത് മിഷൻ ഇന്ത്യ സ്വച്ഛത ലീഗ് 2.0 മായി ബന്ധപ്പെട്ട് ശുചിത്വമിഷനുമായി സഹകരിച്ച് കളമശ്ശേരി, ഏലൂർ നഗരസഭകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൻ സീമ കണ്ണൻ നിർവഹിച്ചു. ജില്ല പ്ലാനിങ് കമ്മിറ്റി അംഗവും മുൻ ചെയർമാനുമായ ജമാൽ മണക്കാടൻ പങ്കെടുത്തു. നഗരസഭ കവാടം മുതൽ ലുലുവരെയുളള മെയിൻ റോഡിന്റെ ഇരുവശവും കുസാറ്റ് എൻ.എസ്.എസ് വിഭാഗം, ഞാലകം നജാത്ത് പബ്ലിക് സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിൾ, നഗരസഭ കണ്ടിൻജന്റ് വിഭാഗം തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ മുതലായവരെ പങ്കെടുപ്പിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവും കാൽനട റാലിയും നടന്നു. ഏലൂർ നഗരസഭയിൽ പതാക ഉയർത്തലും ലോഗോ പ്രകാശനവും നടത്തി. നഗരസഭ അതിർത്തിയിലുള്ള ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. 2500ഓളം വിദ്യാർഥികൾ പങ്കെടുത്തു. വെളളിയാഴ്ച പൊതുയിട ശുചീകരണത്തിന്റെ ഭാഗമായി മഞ്ഞുമ്മൽ മുട്ടാർ പാലത്തിനു സമീപം ശുചീകരണം സംഘടിപ്പിക്കും.16ന് നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഹരിത കർമസേന അംഗങ്ങൾ ഉൾപ്പെടെ നടത്തുന്ന ഫ്ലാഷ് മോബ് നടക്കും.
17ന് ബഹുജന റാലി സംഘടിപ്പിക്കും. ഇ.എസ്.ഐ ഡിസ്പെൻസറി പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി മുനിസിപ്പൽ ടൗൺ ഹാളിന്റെ മുന്നിൽ സമാപിക്കുമെന്ന് ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.