Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightറെയിൽപാളത്തിൽ...

റെയിൽപാളത്തിൽ തടിക്കഷണം: അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
റെയിൽപാളത്തിൽ തടിക്കഷണം: അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel

കളമശേരി: റെയിൽപാളത്തിൽ തടി കഷണം കണ്ടെത്തിയ സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. സൗത്ത് കളമശ്ശേരിയിൽ ബേക്കറി തൊഴിലാളിയായ ബംഗാൾ സ്വദേശി ഉസ്മാൻ അലിയാണ്​ (21) റെയിൽവേ പൊലീസി​െൻറ പിടിയിലായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്.

പാളത്തിന് സമീപം കിടന്ന തടിക്കഷണം അറിയാതെ കാൽതട്ടി പാളത്തിലേക്ക് തെറിച്ച് വീണതെന്നാണ് ഇയാൾ പറയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ചെയ്​തു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ്​ പാളത്തിലെ തടിക്കഷണത്തിലൂടെ ട്രെയിൻ കയറി ഇറങ്ങി പോയത്​.കടന്നുപോയ ബിലാസ്പൂർ ട്രെയിനിന്​ കുലുക്കം അനുഭവപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train track
News Summary - Interstate worker arrested for try to create a train accident
Next Story