പെട്രോൾ പമ്പിൽ അന്തർസംസ്ഥാന തൊഴിലാളിക്ക് മർദനം
text_fieldsകളമശ്ശേരി: കുടയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനായ അന്തർ സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദനം. നോർത്ത് കളമശ്ശേരി അപ്പോളോ ടയേഴ്സ് ജങ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിലെ തൊഴിലാളി അസം സ്വദേശി റൈജുദ്ധീനാണ് (33) പമ്പിലെ മറ്റൊരു ജീവനക്കാരനായ ബെൽജിനിൽനിന്ന് മർദനമേറ്റത്.
കഴിഞ്ഞ മാസം 29നാണ് സംഭവം. പെട്രോൾ പമ്പിൽനിന്ന് മറ്റൊരാളുടെ കുടയുമെടുത്ത് തൊട്ടപ്പുറത്തെ ശുചിമുറിയിൽ പോയ തൊഴിലാളി തിരിച്ചു വന്നപ്പോൾ കുടെവച്ച സ്ഥലം മറന്നുപോയി. കുട പിന്നീട് നഷ്ടപ്പെടുകയും ചെയ്തു. ഇതിെൻറ പേരിൽ ബെൽജിൻ പമ്പിന് സമീപം മാറ്റി നിർത്തി തല്ലി പരിക്കേൽപ്പിച്ചതായി റൈജുദ്ധീൻ പറഞ്ഞു. മർദനത്തിൽ ഇടത് കൈപ്പത്തിയുടെ കുഴ പൊട്ടിയതുൾെപ്പടെയുള്ള പരിക്കുകളോടെ കഴിഞ്ഞ 13 ദിവസമായി സമീപത്തെ വാടക വീട്ടിൽ ഒറ്റക്ക് കഴിയുകയാണ് റൈജുദ്ധീൻ.
പമ്പുകാർ ആദ്യം സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഓപറേഷൻ ആവശ്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനുള്ള ചെലവ് കൂടുതലാണെന്നറിഞ്ഞതോടെ ജനറൽ ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റ്ർ ഇട്ട് പറഞ്ഞയക്കുകയായിരുന്നു. ശരിയായില്ലെങ്കിൽ ഓപറേഷൻ വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പറഞ്ഞു. റൈജുദ്ധീന് പ്രദേശത്തെ ഒരു ഹോട്ടൽ ഉടമയും, തുടർന്ന് പമ്പ് ഉടമയും ഭക്ഷണം എത്തിച്ചു നൽകി വരികയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും, തൊഴിലാളിക്ക് നിയമ പരിരക്ഷയും നൽകണമെന്നും ആവശ്യപ്പെട്ട് റൈജുദ്ധീനുവേണ്ടി അഭിഭാഷകൻ ഷാനവാസ് പള്ളത്ത് സിറ്റി പൊലീസ് കമീഷണർക്കും, കളമശ്ശേരി പൊലീസിലും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.