ബസുകൾ കയറാതെ കളമശ്ശേരി ടെർമിനൽ
text_fieldsകളമശ്ശേരി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ കളമശ്ശേരിയിലെ ബസ് ടെർമിനലിൽ ഇനിയും ബസുകൾ കയറാനായില്ല. യു.ഡി. എഫ് ഭരണകാലത്ത് കിൻഫ്ര സൗജന്യമായി നൽകിയ 70 സെൻറിൽ മെഡിക്കൽ കോളജിന് സമീപം നഗരസഭ കോടികൾ െചലവിട്ട് നിർമിച്ച ടെർമിനലാണ് വെറുതെ കിടക്കുന്നത്.2015ലാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തറക്കല്ലിട്ടത്. 2017 ഡിസംബറോടെ നിർമാണം പൂർത്തിയാക്കി മന്ത്രിയായിരുന്ന കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.
ഒമ്പത് ബങ്കുകളും താഴെ മൂന്ന് കടമുറികളോടെയുമായി ടെർമിനൽ നിർമാണം പൂർത്തിയാക്കിയെങ്കിലും വെള്ളമുൾപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കാതെയായിരുന്നു അന്നത്തെ നഗരസഭ ഭരണത്തിന് നേതൃത്വം നൽകിയവർ ധിറുതിപിടിച്ച് ഉദ്ഘാടനം നടത്തിയത്. നിർമാണ പൂർത്തീകരണത്തോടൊപ്പം ടെർമിനൽ പ്രവർത്തിപ്പിക്കാനാവശ്യമായ ആർ.ടി.എ ബോർഡിെൻറ അംഗീകാരം നേടിയിരുന്നില്ല. ഇതിനുള്ള നടപടിക്രമങ്ങൾ പിന്നീട് വന്നവർ നടത്തി ആർ.ടി.എ അംഗീകാരവും കെ.എസ്.ആർ.ടി.സി ബസുകൾ കയറാനുള്ള അനുമതി ലഭിച്ചെങ്കിലും കോവിഡ് സാഹചര്യവും ലോക്ഡൗണുകളും വന്നതോടെ പിന്നെയും പഴയ നിലയിലായി.
സംസ്ഥാന സർക്കാറിെൻറ ഇടപെടലോടെ ബസുകൾ കയറാനുള്ള നടപടി വേഗത്തിലാകൂവെന്നാണ് ഇപ്പോഴത്തെ നഗരസഭ ഭരണകർത്താക്കൾ പറയുന്നത്. അതേസമയം, നാല് വർഷമായി പ്രവർത്തനരഹിതമായ ടെർമിനലിൽ പകൽ വിശ്രമകേന്ദ്രവും രാത്രി സാമൂഹികവിരുദ്ധ താവളവുമായി മാറി. ഇതിനിടെ കോവിഡ് പരിശോധനക്കായി മെഡിക്കൽ കോളജും നഗരസഭ ആരോഗ്യ വിഭാഗവും ചേർന്ന് കൗണ്ടർ തുറന്നതോടെ ഇതിനെല്ലാം താൽകാലിക അറുതിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.