മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും കൊച്ചി കാൻസർ സെന്ററും പ്രവർത്തന സജ്ജമാകുന്നു
text_fieldsകളമശ്ശേരി:മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, കൊച്ചി കാൻസർ സെന്റർ എന്നിവ മുൻ നിശ്ചയ പ്രകാരം ഒക്ടോബർ - നവംബർ മാസങ്ങളിൽ പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്നു.
മെഡിക്കൽ കോളജ്, കൊച്ചി കാൻസർ സെന്റർ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരത്ത് മന്ത്രിമാരായ പി.രാജീവ്, വീണ ജോർജ്ജ് എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഏപ്രിലിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമയക്രമം തയ്യാറാക്കിയത്. ന്യുവാൽസ് മുതൽ കിൻഫ്ര വരെയുള്ള പാത നാലു വരിയാക്കി ഗതാഗത സൗകര്യവും വികസിപ്പിക്കും. ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ജല അതോറിറ്റി സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വൈദ്യുതിയെത്തിക്കുന്നതിനായി പ്രത്യേക സബ്സ്റ്റേഷൻ സ്ഥാപിക്കും. സ്ഥല ഉടമസ്ഥത കൈമാറാതെയുള്ള ഉപയോഗാവകാശമാകും കെ.എസ്.ഇ.ബിക്ക് നൽകുക.
പുതിയ ബ്ലോക്കിന്റെ സിവില്‍ ജോലികളിൽ ശേഷിക്കുന്നവ അതിവേഗം പൂര്‍ത്തിയാക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ഓരോ ഘട്ടത്തിനും പ്രത്യേകം മേൽനോട്ടം വഹിച്ച് യഥാസമയം ഇടപെട്ടതിനാലാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും കാൻസർ സെന്ററും പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കാൻ വഴിയൊരുങ്ങിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.