മെഡിക്കൽ കോളജിൽ ചികിത്സ നിരക്ക് ഏകീകരിക്കും
text_fieldsകളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഓർത്തോ വിഭാഗത്തിൽ 17 ലക്ഷം രൂപയുടെ ഫ്രാക്ചർ ടേബിളും ശ്വാസകോശ പരിശോധന യൂനിറ്റിലേക്ക് ആറ് ലക്ഷം രൂപയുടെ ഓപറേഷൻ ടേബിളും വാങ്ങും. കോട്ടയം മെഡിക്കൽ കോളജിലേതുപോലെ ആശുപത്രി ചികിത്സ നിരക്കുകൾ (ബി.പി.എൽ, എസ്.ടി, അംഗപരിമിതർ ഒഴികെ) ഏകീകരിക്കും.
15 കോടിയുടെ വികസനം നടപ്പാക്കി -മന്ത്രി പി. രാജീവ്
കൊച്ചി: ഒരുവര്‍ഷത്തിനിടെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ നടപ്പാക്കിയെന്ന് മന്ത്രി പി. രാജീവ്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമാണം നടക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഈവര്‍ഷംതന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രിയുമായി ചേർന്ന് വിലയിരുത്തിയിരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. കിഫ്ബി അധികൃതരെ കൂടി പങ്കെടുപ്പിച്ച് ഈമാസംതന്നെ മന്ത്രിതല യോഗം ചേരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കും. മെഡിക്കല്‍ കോളജിന്റെ പ്രധാന ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന റാമ്പിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. മാസത്തില്‍ 2700ഓളം രോഗികള്‍ക്ക് ഡയാലിസിസ് സേവനം നല്കിവരുന്നു.
മൂന്ന് ഡയാലിസിസ് മെഷീനുകള്‍ 20 ലക്ഷം രൂപയുടെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് വാങ്ങി സ്ഥാപിച്ചു. പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് 93 ലക്ഷം രൂപ മുടക്കി സജ്ജീകരിച്ചു. 45 ലക്ഷം ചെലവിൽ വാര്‍ഡുകൾ നവീകരിച്ചു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് കുമാർ, പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.എം.ആർ.ഐ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിലവിലെ ആംബുലൻസുകൾക്ക് പുറമെ വാടകക്കെടുക്കാനും തീരുമാനിച്ചു. ഒ.പി കാഷ്വൽറ്റി കൗണ്ടറുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പാക്കും. രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വായിക്കാൻ റീഡിങ് കോർണർ ഒരുക്കും. ആശുപത്രി കോമ്പൗണ്ടിൽ ഡ്രോൺ കാമറ ഏർപ്പെടുത്താനും മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.