കുസാറ്റിലെ എസ്.എഫ്.ഐ ആക്രമണം: മൂന്ന് വിദ്യാർഥികൾ കൂടി സസ്പെൻഷനിൽ
text_fieldsകളമശ്ശേരി: കുസാറ്റിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടന്ന എസ്.എഫ്.ഐ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ കൂടി സസ്പെൻഡ് ചെയ്തു.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഒന്നാംവർഷ വിദ്യാർഥി സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, നവനീത് ശിവ, മെക്കാനിക്കൽ എൻജിനീയറിങ്ങിലെ ശ്രീഹരി, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, ഒന്നാംവർഷ വിദ്യാർഥി പി.ശ്രേയസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് നടപടി. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ആദ്യം നടപടി സ്വീകരിച്ച രണ്ടാംവർഷ ബി.ടെക് ഇ.ഇ.ഇ. വിദ്യാർഥി സനിന്റെ സസ്പെൻഷൻ റദ്ദാക്കാനും തീരുമാനിച്ചു. പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വി.സി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.